
പത്തനംതിട്ട : ജില്ലാ പിന്നാക്കവികസന കോർപറേഷൻ പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി ഡി എസിലെ 19 കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് 3 കോടി രൂപ 5 ശതമാനം പലിശയ്ക്ക് വിതരണം ചെയ്തു. വായ്പാ വിതരണ ഉദ്ഘാടനം അഡ്വ.സി.വി.ശാന്തകുമാർ എം.എൽ.എ നിർവ്വഹിച്ചു. പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിൻരാജ് സി.ആർ അദ്ധ്യക്ഷതവഹിച്ചു. സി ഡി എസ് ചെയർപേഴ്സൺ ഷീന റജി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാദേവി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം സുബി.എസ്, അഞ്ജലി, പ്രസന്നകുമാരി, ജോളി സെനൻ, ആശാ സിജിൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |