
പത്തനംതിട്ട : ജില്ലയിൽ അതിശക്തമായ മഴ മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ ജില്ലയിലെ മലയോര മേഖലകളിലേക്കുള്ള എല്ലായാത്രകളും രാത്രി ഏഴ് മുതൽ രാവിലെ ആറ് വരെയും തൊഴിലുറപ്പ് ജോലികൾ, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിംഗ്, കുട്ടവഞ്ചി സവാരി, ബോട്ടിംഗ്, ട്രക്കിംഗ് എന്നിവയും 26 വരെ നിരോധിച്ച് ജില്ലാകളക്ടർ ഉത്തരവിട്ടു. അതിശക്തമായ മഴ തുടർച്ചയായി പെയ്യുന്ന സാഹചര്യത്തിൽ പ്രാദേശികമായ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാദ്ധ്യതയുണ്ട്. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് അടിയന്തര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഔദ്യോഗിക ആവശ്യങ്ങൾക്ക് യാത്ര ചെയ്യുന്നതിന് നിരോധനം ബാധകമല്ല. നിർദേശം ലംഘിക്കുന്നവർക്കെതിരെ 2005 ദുരന്ത നിവാരണ നിയമം പ്രകാരം നടപടി സ്വീകരിക്കുമെന്ന് ജില്ല കളക്ടർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |