SignIn
Kerala Kaumudi Online
Saturday, 24 October 2026 7.36 AM IST

നവപൂർണിമ പുരസ്കാരം

award

അടൂർ: ഈ.വി കലാമണ്ഡലത്തിന്റെ നവപൂർണിമ കലാരത്ന പുരസ്കാരം മാദ്ധ്യമ പ്രവർത്തക മോത്തി രാജേഷിന് നൽകി. വിദ്യാരംഭത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പന്തളം കൊട്ടാരം നിവാഹകസംഘം മുൻ സെക്രട്ടറി പുണർതംനാൾ പി.എൻ.നാരായണ വർമ്മ പുരസ്കാരം നൽകി. സി.വി.ശാന്തകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ദിനരാജ് ഡി.കുറുപ്പ് അദ്ധ്യക്ഷനായി. അടൂർ നഗരസഭാ കൗൺസിലർ സുനിത മനോജ്, എ.പി.ജയൻ, സ്വാതി വി.ദേവൻ, സൂര്യൻ മഠത്തിലേത്ത്, കെ.ജി.വാസുദേവൻ, ദർശന സതീഷ്, രമ്യാ രാജേഷ് എന്നിവർ പങ്കെടുത്തു. തുടർന്ന് നൃത്തം, സംഗീതം, വാദ്യോപകരണങ്ങൾ എന്നിവയിൽ വിദ്യാരംഭം നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL