
കലഞ്ഞൂർ: സി.കെ.നഗർ റസിഡന്റ്സ് അസോസിയേഷന്റെ 15-ാമത് വാർഷിക പൊതുയോഗവും, മെറിറ്റ് അവാർഡ് ദാനവും ഇന്ന് ഉച്ചയ്ക്ക് 2ന് നടക്കും. കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജഷ് ഉദ്ഘാടനം ചെയ്യും. കലഞ്ഞൂർ കുളങ്ങര വീട്ടിൽ കെ.പി.പത്മാക്ഷിയമ്മ അദ്ധ്യക്ഷത വഹിക്കും. മെറിറ്റ് അവാർഡ് ദാനവും പഠന സഹായ വിതരണവും റിട്ട.എ.ഇ.ഒ കെ.ജലജാമണി നിർവഹിക്കും. വാർഡ് അംഗം രമാസുരേഷ്, ജി.സഞ്ജീവ്, സെക്രട്ടറി തുളസീദാസ്.എൽ.കെ എന്നിവർ പ്രസംഗിക്കും. തുടർന്ന് ഭരണസമിതി തിരഞ്ഞെടുപ്പ് നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |