SignIn
Kerala Kaumudi Online
Sunday, 25 October 2026 6.38 AM IST

വോട്ടർപട്ടികയിൽ പേര് ചേർക്കാനും തിരുത്തലിനും അവസരം

list

പത്തനംതിട്ട : അർഹരായ എല്ലാ വോട്ടർമാർക്കും വോട്ടർപട്ടികയിൽ പേര് ചേർക്കാനും തിരുത്തലുകൾ വരുത്തുന്നതിനും പട്ടികയിലെ അപാകതകൾ പരിഹരിക്കുന്നതിനുമായി 2027 ജനുവരി ഒന്ന് യോഗ്യത തീയതിയായി നിശ്ചയിച്ച് വോട്ടർ പട്ടികയുടെ സ്‌പെഷ്യൽ സമ്മറി റിവിഷൻ (എസ്.എസ്.ആർ) നടത്തുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിറക്കി. ഇൗ വർഷം നവംബർ രണ്ടിനകം പോളിംഗ് സ്‌റ്റേഷനുകളുടെ യുക്തിസഹമായ പുനക്രമീകരണം, നവംബർ 12 നകം കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കൽ എന്നിവ പൂർത്തിയാക്കണം. അവകാശവാദങ്ങളും ആക്ഷേപങ്ങളും നവംബർ 12 മുതൽ ഡിസംബർ 11 വരെ സമർപ്പിക്കാം. ഡിസംബർ 28നകം ഇവയുടെ തീർപ്പാക്കൽ പൂർത്തിയാക്കണം. അന്തിമ വോട്ടർ പട്ടിക 2027 ജനുവരി നാലിന് പ്രസിദ്ധീകരിക്കും.

പുതിയ വോട്ടർ രജിസ്‌ട്രേഷൻ, വിവരങ്ങളുടെ തിരുത്തൽ, താമസസ്ഥലമാറ്റം, വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനോ നീക്കം ചെയ്യുന്നതിനോ ഉള്ള അപേക്ഷകൾ എന്നിവ സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മി​ഷൻ നിർദേശിച്ചിട്ടുള്ള നടപടിക്രമങ്ങൾ പാലിക്കണം. അപേക്ഷകർ നിയമപ്രകാരമുള്ള ഫോം ആറ്, ഏഴ്, എട്ട് എന്നിവ ഓൺലൈനായി (സിറ്റിസൺ സർവീസ് പോർട്ടൽ/വോട്ടർ ഹെൽപ്പ്‌ലൈൻ ആപ്പ് വഴി) സമർപ്പിക്കണം. അർഹരായ വോട്ടർമാരെ വോട്ടർപട്ടികയിൽ ചേർക്കുന്നതിനായി വില്ലേജ് തലങ്ങളിൽ ഒക്ടോബർ 31 വരെ ഹെൽപ്പ് ഡെസ്‌ക്കുകളുടെ സേവനം ലഭിക്കും. വിവരങ്ങൾക്ക് ഫോൺ​ : 0468 2224256.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL