
പത്തനംതിട്ട : അതിശക്തമായ മഴ മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ ജില്ലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്ത സാദ്ധ്യത ഒഴിവാക്കുന്നതിന് 26 വരെ ജില്ലയിലെ എല്ലാ ക്വാറികളുടെയും ക്രഷർ യൂണിറ്റുകളെയും പ്രവർത്തനം നിരോധിച്ചതായി ജില്ല കളക്ടർ അറിയിച്ചു. മലയോരത്ത് നിന്ന് മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികൾ നിർമ്മിക്കുക, നിർമ്മാണത്തിനായി ആഴത്തിൽ മണ്ണുമാറ്റുക എന്നീ പ്രവർത്തനങ്ങളും നിരോധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |