
തിരുവല്ല: ശമ്പള പരിഷ്കരണം നടപ്പിലാക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിച്ച ഉത്തരവ് ഉടൻ നടപ്പിലാക്കുക, ഏൺഡ് ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക, അന്യായായമായ സ്ഥലം മാറ്റങ്ങൾ റദ്ദ് ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നവംബർ 21ന് സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ നടത്തുന്ന സെക്രട്ടറിയേറ്റ് വളയൽ സമരത്തിന്റെ താലൂക്ക് കൺവെൻഷൻ നടത്തി. എൻ.ജി.ഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ഒ.ടി.ദിപിൻദാസ് ഉദ്ഘാടനം ചെയ്തു. ആശാ ചന്ദ്രൻ അദ്ധ്യക്ഷയായി. പി.ജി.ശ്രീരാജ്, ശങ്കരൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |