
അടുർ : തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള ജന്തർ മന്ദറിലെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അടൂരിൽ സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ കർഷക നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കർഷക സംഘം നേതാവ് കെ.ജി.വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. സംയുക്ത കർഷക സമിതി നേതാക്കളായ ടി.മുരുകേഷ്, ആർ.രാജേന്ദ്രൻ പിള്ള, രഞ്ജു, വേണുഗോപാൽ നായർ, എ.പി.സന്തോഷ്, സുരേഷ് ബാബു, രാജേഷ് മണക്കാല, സുമ നരേന്ദ്ര, എം.പി.അനിൽകുമാർ, സുനിൽ ബാബു, ഹർഷകുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |