
അടൂർ : പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസക്കൻഡറി വിഭാഗം കരിയർഗൈഡൻസ് ആൻഡ് അഡോൾസൻസ് കൗൺസലിംഗ് സെൽ നേതൃത്വത്തിൽ നവംബർ 26,27,28 തീയതികളിൽ അടൂർ ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന മിനിദിശയുടെ സ്വാഗതസംഘം രൂപീകരിച്ചു. വാർഡ് അംഗം നിരുപമ.കെ.വി ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ സുധ.കെ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ കോർഡിനേറ്റർ ജിജി സ്‌കറിയ, അസിസ്റ്റന്റ് കോർഡിനേറ്റർ ബിന്ദു ഭാസ്‌കർ, കരിയർ ഗൈഡൻസ് ജില്ലാ കോർഡിനേറ്റർ ബിന്ദു ബി.ചന്ദ്രൻ, ഫെലിക്സ്, മറിയം എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |