
വിഴിഞ്ഞം: മുല്ലൂർ റോസ മിസ്റ്റിക്ക റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിൽ പഠനമികവ് പുരസ്കാര വിതരണവും ഉന്നതവിജയികളെ അനുമോദിക്കലും സ്കൂൾ രക്ഷാധികാരി ഫാ.ബർണാഡിൻ എം.ലൂയിസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സിസ്റ്റർ അൻസി ആൻഡ്രൂസ്,സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലില്ലി പുഷ്പം,വാർഡ് കൗൺസിലർമാരായ പനിയടിമ,ലതിക കുമാരി, സിസ്റ്റർ ആനി തദയൂസ്,പ്രിൻസിപ്പൽ ലത എന്നിവർ സംസാരിച്ചു. പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ
ലിവീറ്റ.വി,ജോഷില ജോണി,ഫവി സെബാസ്റ്റ്യൻ, ബി.ബിന്റ,ആയിരത്തിലധികം മാർക്ക് നേടിയ സ്വാതിക.എസ്,അമൃത വർഷിണി എ.എം,സ്റ്റെലീന.ബി,രക്ഷിത.ആർ, ഷാമിനി.എസ്,ഒലീവിയ.എസ്,നിഫി സിൽവ,കീർത്തി.എം.എസ്,അബി ആന്റണി,നാൻസി തദയൂസ് എന്നീിവർക്ക് ക്യാഷ് അവാർഡുകൾ നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |