SignIn
Kerala Kaumudi Online
Wednesday, 17 June 2026 3.53 PM IST

വെമ്പായത്തെ പൊതുശ്മശാനം ശരിക്കുമൊരു 'പ്രേതാലയം'

sama

കാടുപിടിച്ച് വഴികളും,ശ്മശാനവും

വെമ്പായം: ലക്ഷങ്ങൾ മുടക്കിപ്പണിത വെമ്പായം ഗ്രാമപഞ്ചായത്ത് പൊതുശ്മശാനം ഉദ്ഘാടനത്തിന് മുൻപേ കാടുപിടിച്ചു.ശ്മശാനത്തിലേക്ക് വഴിയില്ലാത്തതാണ് പ്രധാന കാരണം.

കുത്തനെയുള്ള കയറ്റം കയറി വേണം ശ്മശാനത്തിലേക്ക് എത്താൻ.കാൽനടയായി പോലും എത്താൻ കഴിയാത്ത വിധം ശ്മശാനത്തിലേക്കുള്ള നടവഴി ഇപ്പോൾ കാടുമൂടി.

വഴി സൗകര്യമില്ലാത്ത കുന്നിൻ മുകളിൽ ശ്മശാനം നിർമ്മിക്കാനുള്ള തീരുമാനത്തിൽ നേരത്തെ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.വെമ്പായം പഞ്ചായത്തിലുള്ളവർക്ക് ഇവിടേക്ക് എത്തണമെങ്കിൽ മൂന്ന് കിലോമീറ്ററിലധികം മൺറോഡ് വഴി കാൽനടയായി സഞ്ചരിക്കണം.മാണിക്കൽ പഞ്ചായത്തിലെ മദപുരം വഴി വരികയാണെങ്കിലും ഇതുതന്നെയാണ് അവസ്ഥ.

ശ്മശാനത്തിലേക്കുള്ള റോഡിന്റെ ശോചനീയാവസ്ഥ മനസിലാക്കി മുൻമന്ത്രി ജി.ആർ.അനിൽ 25 ലക്ഷം രൂപ റോഡ് നവീകരണത്തിനായി അനുവദിച്ചിരുന്നു.എന്നാൽ ഈ തുക ഉപയോഗിച്ച് റോഡിന്റെ പകുതിഭാഗം പോലും കോൺക്രീറ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല.കെട്ടിടത്തിന്റെ പണികൾ പുനരാരംഭിക്കണമെങ്കിൽ ആദ്യം ഇരുവശത്തെയും റോഡുകൾ നിർമ്മിക്കണം.എത്രയും വേഗം റോഡ് നിർമ്മിച്ച്,ശ്മശാനം പ്രവർത്തനം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കാടുമൂടിയ കെട്ടിടം കാട്ടുപന്നികളുടെയും ഇഴജന്തുക്കളുടെയും താവളം

ശ്മശാനത്തിന്റെ 80 ശതമാനം പണികൾ തീർന്നു

അവശേഷിക്കുന്നത് - അവസാനഘട്ട വയറിംഗ്,പ്ലംബിംഗ് പണികൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL