
തിരുവനന്തപുരം: കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ കാർഷിക മൂല്യ ശൃംഖലയെയും വിതരണ ശൃംഖലാ മാനേജ്‌മെന്റിനെയും കുറിച്ചുള്ള പഞ്ചദിന ശില്പശാലയ്ക്ക് തുടക്കമായി. ലോക ബാങ്ക് സഹകരണത്തോടെയാണ് പദ്ധതി. കേര പദ്ധതിയുടെ ആഭിമുഖ്യത്തിൽ ഗുജറാത്ത് ആനന്ദിലെ ത്രിഭുവൻ സഹകാരി സർവകലാശാലയുമായി (ഇർമ) ചേർന്നാണ് പദ്ധതി സംഘടിപ്പിക്കുന്നത്. ആനയറ സമേതിയിൽ നടത്തിയ ചടങ്ങിൽ ഇർമയിലെ പ്രൊഫ.ധൻശ്യാം മഹാവാദി മുഖ്യപ്രഭാഷണം നടത്തി.കേര സംസ്ഥാന പ്രോജക്ട് മാനേജ്‌മെന്റ് പ്രൊക്യുർമെന്റ് ഓഫീസർ സരേഷ്.സി.തമ്പി അദ്ധ്യക്ഷത വഹിച്ചു. ശനിയാഴ്ച സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |