
തിരുവനന്തപുരം: സെന്റ് ആൻഡ്രൂസ് യു.പി.എസ് ചിറ്റാറ്റുമുക്കിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണവും,അക്കാഡമിക് മാസ്റ്റർ പ്ലാൻ പ്രകാശനവും സൗജന്യ പഠനോപകരണ വിതരണവും നടന്നു.ശ്രീജ.ജെ.എസ്, ഐ.എഫ്.എസ് അക്കാഡമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു.റീഗൽ ചിക്കൻ ഫാം ആൻഡ് ട്രേഡിങ് കമ്പനി മാനേജിംഗ് പാർട്ണർ ശരത് ബാബു.എസ്.എസ് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.പി.ടി.എ പ്രസിഡന്റ് സജുമോൻ.എസ് അദ്ധ്യക്ഷത വഹിച്ചു.കിൻഫ്ര അപ്പാരൽ പാർക്ക് സി.ഇ.ഒ ജീവൻ ആനന്ദൻ,ഹെഡ്മിസ്ട്രസ് ഷെർളി സേവ്യർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |