വിതുര:വിതുര പഞ്ചായത്തിലെ ആനപ്പാറ വാർഡിന്റെ പരിധിയിലുള്ള ഗാർഡർ സ്റ്റേഷൻ - വയക്കഞ്ചി റോഡ് നവീകരിക്കുന്നു.ജില്ലാപഞ്ചായത്ത് അനുവദിച്ച ഫണ്ട് വിനിയോഗിച്ചാണ് റോഡ് ഗതാഗതയോഗ്യമാക്കുന്നത്.
പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിൽ ആനപ്പാറ ഗാർഡർസ്റ്റേഷൻ ജംഗ്ഷനിൽ നിന്ന് വയക്കഞ്ചിയിലേക്കുള്ള റോഡ് വർഷങ്ങളായി തകർന്ന് തരിപ്പണമായി കിടക്കുകയായിരുന്നു.ഇതിനാൽ നിരവധി അപകടങ്ങളും നടന്നു.
റോഡ് തകർന്നതോടെ ഇതുവഴി കാൽനടയാത്ര പോലും അസാദ്ധ്യമായിരുന്നു.റോഡിൻെറ ദുരവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.തുടർന്ന് ജില്ലാപഞ്ചായത്തംഗം ആര്യനാട് പ്രദീപ് നാരായണനും,വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിഷ്ണു ആനപ്പാറയും റോഡ് സന്ദർശിക്കുകയും, അടിയന്തരമായി ജില്ലാപഞ്ചായത്തിൽ നിന്ന് ഫണ്ട് അനുവദിക്കുകയുമായിരുന്നു. നിർമ്മാണപ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കുമെന്ന് പ്രദീപ് നാരായണനും, വിഷ്ണുആനപ്പാറയും അറിയിച്ചു.
അനുവദിച്ച തുക - 15 ലക്ഷം രൂപ
ആനപ്പാറ വയക്കഞ്ചി ഗാർഡർ സ്റ്റേഷൻ വയക്കഞ്ചി റോഡ് നവീകരിക്കുന്നതിനായി 15 ലക്ഷം രൂപ അനുവദിച്ച ജില്ലാപഞ്ചായത്തംഗം പ്രദീപ് നാരായണനും, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റിചെയർമാൻ വിഷ്ണുആനപ്പാറയ്ക്കും കോൺഗ്രസ് ആനപ്പാറ മണ്ഡലം കമ്മിറ്റി നന്ദിയറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |