SignIn
Kerala Kaumudi Online
Saturday, 13 June 2026 7.46 PM IST

നെയ്യാറ്റിൻകരയിലെ ദേവസ്വം ക്ഷേത്രങ്ങളുടെ തിരുവാഭരണങ്ങൾ കാണാനില്ല

കണ്ടെത്തൽ തിരുവാഭരണ കമ്മിഷണറുടെ പരിശോധനയിൽ

നെയ്യാറ്റിൻകര: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള വിവിധ ക്ഷേത്രങ്ങളുടെ തിരുവാഭരണങ്ങൾ കാണാനില്ലെന്ന് തിരുവാഭരണ കമ്മിഷണറുടെ റിപ്പോർട്ട്. നെയ്യാറ്റിൻകര ദേവസ്വം അസിസ്റ്റന്റ് കമ്മിഷണറുടെ കീഴിലുള്ള വിവിധ ക്ഷേത്രങ്ങളിലെ ആഭരണങ്ങളാണ് കാണാതായത്.

തിരുവാഭരണം സൂക്ഷിച്ചിരുന്ന പാറശാല മഹാദേവ ക്ഷേത്രത്തിലെ ലോക്കറിൽ നിന്നാണ് സ്വർണാഭരണങ്ങളും വെള്ളി ആഭരണങ്ങളും സ്വർണക്കട്ടകളും നഷ്ടപ്പെട്ടത്.

തിരുവാഭരണ കമ്മിഷണറുടെ പരിശോധനയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തിൽ. അരവല്ലൂർ,നെയ്യാറ്റിൻകര,കാളേശ്വരം,ചെഴുങ്ങാന്നൂർ, പാറശാല,മുര്യങ്കര തുടങ്ങി 20ലധികം ക്ഷേത്രങ്ങളിലെ അമൂല്യമായ വസ്തുക്കളാണ് നഷ്ടമായത്. തിരുവാഭരണങ്ങൾ കാണാനില്ലെന്ന് സൂചിപ്പിച്ച് നെയ്യാറ്റിൻകര ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർക്ക് തിരുവാഭരണ കമ്മിഷണർ നൽകിയ റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവന്നതോടെയാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞത്.

തീരുവാഭരണങ്ങൾ സൂക്ഷിക്കുന്ന പാറശാല മഹാദേവ ക്ഷേത്രത്തിൽ എല്ലാവർഷവും കണക്കെടുക്കാറുണ്ട്. ഇക്കഴിഞ്ഞ കണക്കെടുപ്പിലാണ് ആഭരണങ്ങൾ ലിസ്റ്റുള്ളതിനേക്കാൾ കുറവാണെന്ന് കണ്ടെത്തിയത്. ഇക്കാര്യം സൂചിപ്പിച്ചുള്ള റിപ്പോർട്ട് മേയ് 23നാണ് കൈമാറിയത്. എന്നാൽ ഇവയുടെ തൂക്കമോ മൂല്യമോ വ്യക്തമാക്കിയിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL