SignIn
Kerala Kaumudi Online
Saturday, 13 June 2026 7.57 PM IST

പ്രതിസന്ധികൾക്കൊടുവിൽ കുറുപ്പം റോഡിൽ കാന നിർമ്മാണം

വ്യാപാരികൾക്ക് ആശ്വാസം


തൃശൂർ: ശാസ്ത്രീയമല്ലാത്ത റോഡ് നിർമ്മാണം മൂലം ദുരിതത്തിലായിരുന്ന തൃശൂർ- കുറുപ്പം റോഡിലെ വ്യാപാരികൾക്ക് ആശ്വാസമായി കാന നിർമ്മാണം ആരംഭിച്ചു. കഴിഞ്ഞ ഭരണസമിതിയുടെ കാലത്തായിരുന്നു കുറുപ്പം റോഡ് കോൺക്രീറ്റ് ചെയ്ത് നവീകരിച്ചത്. എന്നാൽ, നിലവിലുള്ള വ്യാപാര സ്ഥാപനങ്ങളേക്കാൾ വലിയ ഉയരത്തിലാണ് അന്ന് റോഡ് നിർമ്മിച്ചത്. ഇതോടെ മഴ പെയ്താൽ വെള്ളം മുഴുവൻ കടകളിലേക്ക് കയറുന്ന അവസ്ഥയായിരുന്നു. ഇത് വ്യാപാരികൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും പ്രദേശത്ത് വലിയ ജനപ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. നിർമ്മാണോദ്ഘാടനം തൃശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ നിർവഹിച്ചു. ഡെപ്യുട്ടി മേയർ എ. പ്രസാദ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് ടി.ആർ.ഹിരൺ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ അഡ്വ.വില്ലി, മേഫി ഡെൻസൺ, ഡിവിഷൻ കൗൺസിലർമാരായ പൂർണിമ സുരേഷ്, വിൻഷി അരുൺ കുമാർ എന്നിവർ പങ്കെടുത്തു.

പ്രതിസന്ധികൾക്കൊടുവിൽ


ദുരിതത്തിന് പരിഹാരമായി പുതിയ കാന നിർമ്മിക്കാൻ നിലവിലെ ഭരണസമിതി ടെണ്ടർ വിളിച്ചെങ്കിലും കരാർ ഏറ്റെടുക്കാൻ ആദ്യഘട്ടത്തിൽ ആരും മന്നോട്ട് വന്നിരുന്നില്ല. ഒടുവിൽ മേയറുടെയും ഡെപ്യുട്ടി മേയറുടെയും ശക്തമായ ഇടപെടലുകളെയും ചർച്ചകളെയും തുടർന്നാണ് പ്രതിസന്ധി പരിഹരിച്ച് ഇപ്പോൾ കാന നിർമ്മാണം ആരംഭിക്കാനായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL