SignIn
Kerala Kaumudi Online
Saturday, 13 June 2026 7.57 PM IST

ലോകകപ്പ് ആവേശത്തിൽ ചാലക്കുടി

foodball
ചാലക്കുടിയിൽ നടക്കുന്ന വെട്രൻസ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്‌റ്

ചാലക്കുടി: ലോകകപ്പ് ആവേശം നെഞ്ചേറ്റി ചാലക്കുടിയിലെ ഫുട്‌ബാൾ പ്രേമികൾ. ആവേശത്തിന് മാറ്റുകൂട്ടാൻ ടി.കെ.ചാത്തുണ്ണിയുടെ നാട് ഒരു ടൂർണമെന്റ് തന്നെ സംഘടിപ്പിക്കുകയാണ്. പുത്തുപറമ്പ് മൈതാനിയിലാണ് വെറ്ററൻസ് സെവൻസ് ഫുട്‌ബോൾ നടക്കുന്നത്. 25,000 രൂപയും ട്രോഫിയും വിജയികൾക്ക് ലഭിക്കും. രണ്ടും മൂന്നും സമ്മാനങ്ങളുമുണ്ട്. മൈതാനത്ത് നിത്യേന ഫുട്ബാൾ കളിക്കുന്നവരുടെ പ്രോത്സാഹനത്തിലാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നതെന്ന് ചാലക്കുടി ഫുട്‌ബാളേഴ്‌സ് പ്രസിഡന്റ് പി.ഡി. ഷൈജപ്പൻ പറഞ്ഞു. കെ.എസ്. റഷീദ്, കുയൻസ് രമേശ്, തങ്കച്ചൻ കട്ടക്കയം, വിക്രമൻ എന്നിവരാണ് സംഘാടകനിരയിലുള്ളത്. വൈകിട്ട് 5 മുതൽ 40 മിനുറ്റ് നേരമാണ് കളി. ഞായറാഴ്ചയാണ് ഫൈനൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL