SignIn
Kerala Kaumudi Online
Wednesday, 17 June 2026 3.55 PM IST

ഷിഗല്ല; മുൻകരുതൽ ശക്തമാക്കും,​ മന്ത്രി ഒ.ജെ. ജനീഷിന്റെ അദ്ധ്യക്ഷതയിൽ അവലോകന യോഗം

1

തൃശൂർ: ജില്ലയിൽ ഷിഗെല്ല രോഗം ബാധിച്ച് ഒരാൾ മരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി മന്ത്രി ഒ.ജെ. ജനീഷിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. കളക്ടർ ശിഖ സുരേന്ദ്രൻ, ഡി.എം.ഒ: ഡോ. ടി.പി. ശ്രീദേവി, മൈക്രോബയോളജി വിഭാഗം ഉദ്യോഗസ്ഥർ, വിദ്യാഭ്യാസ വകുപ്പ് അധികൃതർ, ജില്ലാ ലേബർ ഓഫീസർ, ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ, നഗരസഭാ സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.


തീരുമാനങ്ങൾ

  • ഭക്ഷണശാലകളിൽ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാവകുപ്പും ശുചിത്വസന്ദേശം വിതരണം ചെയ്യും.
  • തദ്ദേശസ്വയംഭരണ, ആരോഗ്യ, ഭക്ഷ്യസുരക്ഷാ വകുപ്പുകളുടെ സ്‌ക്വാഡ് സംയുക്ത പരിശോധനകൾ നടത്തും.
  • കുടിവെള്ള സ്രോതസുകളിൽ സൂപ്പർ ക്ലോറിനേഷൻ ഡ്രൈവ് നടത്തും
  • സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ച് പ്രതിരോധ അവബോധം ശക്തമാക്കും
  • സ്‌കൂളുകളിലും അങ്കണവാടികളിലും കുട്ടികൾക്ക് വ്യക്തിശുചിത്വ ക്ലാസുകൾ നൽകും.
  • ജീവനക്കാർക്ക് രോഗലക്ഷണമുണ്ടായാൽ ജോലിയിൽ നിന്ന് മാറ്റിനിറുത്തണം.
  • അതിഥി തൊഴിലാളി ക്യാമ്പുകളിലും വൃദ്ധസദനങ്ങളിലും പ്രത്യേക ബോധവത്കരണവും പരിശോധനയും നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, HEALTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL