കൊടകര: അന്താരാഷ്ട്ര ലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി,സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ പരിപാടികൾ സംഘടിപ്പിച്ചു. ഐ.ക്യു.എ.സി, എൻ.എസ്.എസ് യൂണിറ്റ് , ആന്റിനാർക്കോട്ടിക്‌സ് സെൽ, എൻ.സി.സി, ഫിസിക്കൽ എജ്യുക്കേഷൻ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി. 'സ്‌പോർട്‌സാണ് ലഹരി' എന്ന പ്രമേയത്തിൽ നടന്ന പരിപാടിയിൽ എൻ.എസ്.എസ് വളണ്ടിയർമാരും എൻ.സി.സി കേഡറ്റുകളും ലഹരിവിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി. ഫ്‌ലാഷ് മോബും തീം ഡാൻസും ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിച്ചു.
'മിഷൻ തൂഫാൻ ഷൂട്ട് ഔട്ട് ചലഞ്ച്' ' കോളേജ് പ്രിൻസിപ്പൽ ഡോ. കെ. എൽ ജോയ് ഉദ്ഘാടനം ചെയ്തു. കായികരംഗത്തിലൂടെ യുവജനങ്ങളെ ലഹരിയിൽ നിന്ന് അകറ്റിനിർത്തുക എന്ന സന്ദേശമാണ് പരിപാടിയിലൂടെ നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |