SignIn
Kerala Kaumudi Online
Friday, 19 June 2026 11.00 PM IST

ഗുണ്ടയെ വിട്ട് ഭാര്യയെ മർദ്ദിച്ച സംഭവം: കേസെടുത്തതിന് പിന്നാലെ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് രാജിവച്ചു

READ ENGLISH VERSION
sreekumar-bjp

തൃശൂർ: ഭാര്യയെ ഗുണ്ടയെ വിട്ട് മർദ്ദിച്ചെന്ന കേസിൽ ആരോപണവിധേയനായ ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ ആർ ശ്രീകുമാർ രാജിവച്ചു. സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് അദ്ദേഹം രാജികത്ത് കൈമാറി. തന്റെ ചോരക്കായി പലരും ഈ ഒരു വർഷക്കാലം ദാഹിക്കുന്നുണ്ടെന്ന് സൂചിപ്പിച്ച ശ്രീകുമാർ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിവാക്കിത്തരണമെന്നാണ് കത്തിൽ പറയുന്നത്. മതിലകം പൊലീസാണ് ശ്രീകുമാറിനെതിരെ കേസെടുത്തിരിക്കുന്നത്.

ശ്രീകുമാറിന്റെ നിർദേശപ്രകാരം വീട്ടിലെത്തി ഭാര്യയെ ഭീഷണിപ്പെടുത്തിയ പെരിഞ്ഞനം സ്വദേശി ഗിരീഷിനെ (50) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന്റെ പേരിൽ തന്നെ ക്രൂരമായി മർദിച്ചതെന്ന ഭാര്യയുടെ പരാതിയിലാണ് ശ്രീകുമാറിനെതിരെ ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഗാർഹിക പീഡന പരാതിയുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഗിരീഷ് ബിജെപി നേതാവിന്റെ ഭാര്യയുടെ വീട്ടിലെത്തിയത്. ഭീഷണിയെത്തുടർന്ന് യുവതി വീണ്ടും പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്നാണ് ഗിരീഷിനെ അറസ്റ്റ് ചെയ്തത്. ആദ്യകേസുമായി ബന്ധപ്പെട്ട് ശ്രീകുമാറിനെ നിലവിൽ അറസ്റ്റ് ചെയ്യരുതെന്ന് സെഷൻ കോടതി പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BJP LEADER, THRISSUR SOUTH PRESIDENT, RESIGNS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA