SignIn
Kerala Kaumudi Online
Saturday, 27 June 2026 2.49 AM IST

ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമൻ സെൻ കേരള കലാമണ്ഡലം സന്ദർശനം നടത്തി.

photo-

ചെറുതുരുത്തി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമൻ സെൻ കേരള കലാമണ്ഡലം സന്ദർശിച്ചു. അദ്ദേഹം ആദ്യമായാണ് കലാമണ്ഡലത്തിൽ എത്തുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ഓടെ കലാമണ്ഡലത്തിലെത്തിയ അദ്ദേഹം, കൂത്തമ്പലത്തിന്റെ അണിയറയിൽ കഥകളിക്കായി വേഷമിടുന്ന കലാകാരന്മാരുടെ ചുട്ടികുത്തൽ നേരിൽ കണ്ടു. കളരികളും മ്യൂസിയവും സന്ദർശിച്ചു. പ്രത്യേക കലാവിരുന്നും അരങ്ങേറി. ശേഷം വള്ളത്തോൾ സമാധിയിൽ പുഷ്പാർച്ചന നടത്തി. അദ്ദേഹത്തോടൊപ്പം ഭാര്യ ഷർമിള സെൻ, ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജി കെ. കമാനീസ്, സബ് ജഡ്ജിയും ഡി.എൽ.എസ്.എസെക്രട്ടറിയുമായ ടി.വി. വിൻസി, ഹൈക്കോടതി സബോർഡിനേറ്റ് ജുഡീഷ്യറി രജിസ്ട്രാർ പി.എം. നിക്‌സൺ, എം. ജോസഫ്, കേരള കലാമണ്ഡലം രജിസ്ട്രാർ ഡോ. പി. രാജേഷ് കുമാർ എന്നിവരും ഉണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL