SignIn
Kerala Kaumudi Online
Tuesday, 21 July 2026 8.19 PM IST

മരത്തിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി

photo

കയ്പമംഗലം: പ്ലാവിന്റെ കൊമ്പും ഇലയും വെട്ടുന്നതിനിടെ മരത്തിന് മുകളിൽ അബോധാവസ്ഥയിലായി കുടുങ്ങിക്കിടന്നയാളെ ഫയർഫോഴ്‌സ് എത്തി താഴെയിറക്കി. കയ്പമംഗലം പന്ത്രണ്ടിൽ ഇന്നലെ രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. പരിസരവാസിയായ സനിൽ ആണ് അപകടത്തിൽപ്പെട്ടത്. മരത്തിൽ നിന്ന് താഴേക്ക് വീഴാൻ തുടങ്ങിയ സനിൽ, കാലിൽ തളപ്പ് ഉണ്ടായിരുന്നതിനാൽ അതിൽ കുടുങ്ങി തലകീഴായി തൂങ്ങിക്കിടക്കുകയായിരുന്നു. ഉടൻ തന്നെ താഴെയുണ്ടായിരുന്ന ആൾ മരത്തിൽ കയറി ഇയാളെ താങ്ങിനിറുത്തി നാട്ടുകാരുടെ സഹായം തേടി. തുടർന്ന് വലപ്പാട്ടുനിന്ന് ഫയർഫോഴ്‌സ് സംഘമെത്തിയാണ് സനിലിനെ സുരക്ഷിതമായി താഴെയിറക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL