SignIn
Kerala Kaumudi Online
Tuesday, 27 October 2026 9.22 AM IST

മുഴുവൻ സമയവും കാത്ത് ലാബ് റെ‌ഡി

s

 എച്ച്.ഡി.എസ് യോഗത്തിൽ തീരുമാനം

തൃശൂർ: തൃശൂർ ഗവ.മെഡിക്കൽ കോളേജിന്റെയും നെഞ്ചുരോഗ ആശുപത്രിയുടെയും വികസനം ലക്ഷ്യമിട്ട് ചേർന്ന ആശുപത്രി വികസന സമിതി (എച്ച്.ഡി.എസ്) യോഗത്തിൽ പെറ്റ് സ്‌കാൻ യന്ത്രം വാങ്ങാനും കാത്ത് ലാബ് സേവനം 24 മണിക്കൂറാക്കാനും തീരുമാനം. അത്യാധുനിക പെറ്റ് സ്‌കാൻ യന്ത്രം 25കോടി ചെലവിൽ എച്ച്.ഡി.എസ് ഫണ്ടുപയോഗിച്ച് വാങ്ങും. ഇതിനായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് അപേക്ഷ നൽകും. ആവശ്യമായ കാർഡിയോളജിസ്റ്റ് സേവനം സർക്കാർ ലഭ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പുതിയ മെഡി.കോളേജിൽ നിലവിൽ നിശ്ചിത സമയങ്ങളിൽ മാത്രം പ്രവർത്തിക്കുന്ന കാത്ത് ലാബ് ഇനിമുതൽ 24മണിക്കൂറും സജീവമാകും. ഇതിനായി കരാർ ജീവനക്കാരെയും നഴ്‌സുമാരെയും നിയോഗിക്കും. എച്ച്.ഡി.എസ് ലാബിനോടനുബന്ധിച്ച് പുതിയ രക്തശേഖരണ കേന്ദ്രവും കൗണ്ടറുകളും നിർമ്മിക്കാനും തീരുമാനമായി.

നീതി മെഡി.സ്റ്റോറിൽ അടിയന്തര പരിശോധന
സാമ്പത്തിക സുതാര്യത ഉറപ്പാക്കാൻ 15വർഷമായി ഓഡിറ്റിംഗ് നടക്കാത്ത നീതി മെഡിക്കൽ സ്റ്റോറിൽ അടിയന്തര പരിശോധന നടത്തും. പ്രതിവർഷം 21കോടി വിറ്റുവരവുള്ള സ്റ്റോറിന്റെ പ്രവർത്തനം ഓഡിറ്റിംഗിന് വിധേയമാക്കുന്നതിനൊപ്പം ആർദ്രം കോംപ്ലക്‌സിൽ പുതിയ മെഡിക്കൽ സ്റ്റോർ ആരംഭിക്കും. എച്ച്.ഡി.എസ് കരാർ ജീവനക്കാരുടെ ശമ്പളവർദ്ധനവും അവധി ആനുകൂല്യങ്ങളും പഠിക്കാൻ 2സൂപ്രണ്ടുമാർ, 2ലേ സെക്രട്ടറിമാർ, 2കമ്മിറ്റി അംഗങ്ങൾ എന്നിവരടങ്ങിയ സമിതിയെ നിയോഗിച്ചു. സമിതി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.ദന്തൽ കോളേജിലെ എച്ച്.ഡി.എസ് യോഗവും ചേർന്നു. ആകെ 60അജണ്ടകളിൽ 30എണ്ണം ചർച്ച ചെയ്തു. ബാക്കിയുള്ളവ അടുത്ത യോഗത്തിൽ പരിഗണിക്കും. മന്ത്രി ഒ.ജെ.ജനീഷ്, കെ.രാധകൃഷ്ണൻ എം.പി, സേവ്യർ ചിറ്റപ്പിള്ളി എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ജില്ലാ കളക്ടർശിഖ സുരേന്ദ്രൻ, സജീവൻ കുരിയച്ചിറ, അഡ്വ.ടി.എസ്.ഉല്ലാസ് ബാബു,കെ.എൻ.നാരായണൻ,സൂപ്രണ്ടുമാരായ ഡോ.ലിജോ കൊള്ളന്നൂർ,ഡോ.ഷഹ്ന ഖാദർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL