
തൃശൂർ: സാമൂഹിക പരിഷ്കർത്താവ് ആചാര്യ മഹാത്മാ കാവാരികുളം കണ്ടൻ കുമാരന്റെ ജയന്തി പട്ടികജാതി മോർച്ച സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നമോ ഭവനിൽ ആഘോഷിച്ചു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പട്ടികജാതി മോർച്ച സിറ്റി ജില്ലാ പ്രസിഡന്റ് മനോജ് നെല്ലിക്കാട് അദ്ധ്യക്ഷത വഹിച്ചു.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. വിജിത്ത് പാറളം, പി.കെ. ബാബു, വൈസ് പ്രസിഡന്റ് സർജു തൃക്കയകാവ്, സുരേന്ദ്രൻ ഐനിക്കുന്നത്ത്, എം.എസ്. സമ്പൂർണ എന്നിവർ പ്രസംഗിച്ചു. പട്ടികജാതി മോർച്ച ഭാരവാഹികളായ ശ്രീനിവാസൻ, ജയരാജ്, ഇളയേടത്ത് ചന്ദ്രമോഹൻ, ആനന്ദൻ വലപ്പാട്, സുനിത വെട്ടുകാട്, ലോഹിതാക്ഷൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |