
ന്യൂഡൽഹി: എസ്.ഐ.ആർ പ്രക്രിയ, വോട്ടർമാരുടെ കൂട്ടവെട്ടിമാറ്റൽ എന്നിവ ചൂണ്ടിക്കാട്ടി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകിയത് ഇന്ത്യാ സഖ്യത്തിലെ 11 നേതാക്കൾ. ഡൽഹിയിലെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജികൾക്കൊപ്പം കോടതി ഇന്നു പരിഗണിക്കും.
രാഹുൽഗാന്ധി, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ,തൃണമൂൽ നേതാവ് സൗഗത റോയ്,സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്,ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്, ശിവസേന ഉദ്ദവ് വിഭാഗം നേതാവ് സഞ്ജയ് റൗത്ത്, സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, ജെ.എം.എം നേതാവ് മഹുവ മാജി, എൻ.സി.പി ശരദ് വിഭാഗം നേതാവ് സുപ്രിയ സുലെ, മുസ്ലീം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ എന്നിവരാണ് ഹർജിക്കാർ.
അനുമതി നിഷേധിച്ചിട്ടും പ്രകടനം
ഇന്ത്യാ സഖ്യം നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അനുമതി നൽകിയിരുന്നില്ല. എങ്കിലും ഇന്നലെ സുപ്രിംകോടതിയിലേക്ക് മാർച്ച് നടത്താൻ ഇന്ത്യാ സഖ്യം തീരുമാനിക്കുകയായിരുന്നു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമെന്ന് ചീഫ് ജസ്റ്റിസ് വിശദീകരിച്ചിരുന്നു. സുപ്രീംകോടതിക്ക് ഭരണപരമായ അധികാരങ്ങളില്ല. കോടതിയുടെ ജുഡിഷ്യൽ അധികാരങ്ങൾ ഉപയോഗപ്പെടുത്തുന്നതാണ് ഉചിതമെന്ന് ഖാർഗെയ്‌ക്കും രാഹുലിനും നൽകിയ മറുപടിയിൽ അറിയിച്ചിരുന്നു. സുപ്രീംകോടതിയുടെ വാതിൽ എപ്പോഴും തുറന്നു കിടക്കുകയാണ്. ഹർജി സമർപ്പിക്കാവുന്നതാണ്. അടിയന്തരമായി പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് ഉറപ്പു നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |