SignIn
Kerala Kaumudi Online
Tuesday, 13 October 2026 3.06 AM IST

ജന്തർ മന്ദറിൽ സമരത്തിന് അനുമതി തേടി സി.ജെ.പി

xf

ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്ദറിൽ പ്രതിഷേധം തുടരാൻ ഡൽഹി പൊലീസിനോട് അനുമതി തേടി സി.ജെ.പി. സമാധാനപരമായി സമരം നടത്താൻ തീയതിയും സമയവും അനുവദിക്കണമെന്നാണ് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ നൽകിയ അപേക്ഷ. 24 മണിക്കൂറിനകം മറുപടി നൽകണമെന്നും അനുമതി ലഭിച്ചില്ലെങ്കിൽ പുതിയ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്യുമെന്നും സി.ജെ.പി സഹകൺവീനർമാരായ സൗരവ് ദാസും ആശുതോഷ് റാങ്കയും അറിയിച്ചു.ജന്തർ മന്ദർ ഔദ്യോഗിക പ്രതിഷേധവേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയതിനു പിന്നാലെയാണിത്.

വർഷങ്ങളായി വിവിധ സംഘടനകൾ പ്രതിഷേധങ്ങൾക്കായി ഉപയോഗിക്കുന്ന ജന്ദർമന്ദറിൽ സമരം നടത്താൻ അനുമതി നൽകണമെന്നാണ് ആവശ്യം. രാജ്യതലസ്ഥാനത്ത് സുരക്ഷാ നിയന്ത്രണങ്ങൾ ശക്തമാക്കിയതിലൂടെ ജനജീവിതവും വ്യാപാരവും തടസപ്പെടുകയാണെന്നും നേതാക്കൾ ആരോപിച്ചു. പ്രതിഷേധങ്ങൾക്ക് നിശ്ചിത വേദി അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360