SignIn
Kerala Kaumudi Online
Tuesday, 23 June 2026 9.01 AM IST

വിജയ് ജന്മദിനം ആഘോഷാക്കി ടി.വി.കെ

dd

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ ജന്മദിനം ആഘോഷമാക്കി തമിഴക വെട്രി കഴകം (ടി.വി.കെ) പ്രവർത്തകർ. ഇന്നലെ അദ്ദേഹത്തിന്റെ 52-ാം ജന്മദിനത്തിൽ പിറന്ന കുഞ്ഞുങ്ങൾക്ക് ടി.വി.കെ നേതാവും മന്ത്രിയുമായ ശ്രീനാഥ് സ്വർണമോതിരം സമ്മാനിച്ചു. തൂത്തുക്കുടിയിലെ സർക്കാർ ആശുപത്രിയിൽ ഇന്നലെ രാവിലെ സന്ദർശനം നടത്തിയ മന്ത്രിയാണ് ആറ് കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം സമ്മാനിച്ചത്.

മുഖ്യമന്ത്രിയായ ശേഷമുള്ള വിജയ്‌യുടെ ആദ്യ ജന്മദിനമായിരുന്നു ഇത്. ഞായറാഴ്ച രാത്രി ശിവകാശിയിൽ വൻ വെടിക്കെട്ട് അരങ്ങേറി. മന്ത്രി കീർത്തന, നടൻ ജയ് എന്നിവരും വെടിക്കെട്ട് കാണാനെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി വിജയ്‌ക്ക് ജന്മദിനാശംസകൾ നേർന്നു. വിജയ്‌യുടെ ദീർഘവും ആരോഗ്യകരവുമായ ജീവിതത്തിന് വേണ്ടി പ്രാർത്ഥിക്കുന്നതായി മോദി എക്സിൽ കുറിച്ചു.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, കമലഹാസൻ, മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെയുള്ളവർ ആശംസകൾ നേർന്നു. അതേസമയം പിറന്നാൾ ദിനത്തിൽ വിജയ് ഭാര്യ സംഗീത എന്നിവരുടെ ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിച്ച മുന്നോട്ടു പോകുമെന്ന അഭ്യൂഹങ്ങൾ ഫലിച്ചില്ല. വിജയ്‌യുടെ അമ്മ ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിച്ചുവെന്നായിരുന്നു വാർത്തകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, VIJAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360