SignIn
Kerala Kaumudi Online
Monday, 27 July 2026 3.30 AM IST

പ്രക്ഷോഭം ഇനി അകത്ത്, പാർലമെന്റിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം

d

ന്യൂഡൽഹി: ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചെങ്കിലും സർക്കാരിനുമേൽ സമ്മർദ്ദം തുടരാൻ പ്രതിപക്ഷം. ഇന്ന് പുനരാരംഭിക്കുന്ന പാർലമെന്റ് വർഷകാല സമ്മേളനത്തിൽ, ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരായ പൊലീസ് അതിക്രമവും അയോദ്ധ്യാ വിഷയവും പ്രതിപക്ഷം ഉന്നയിക്കും. വിദ്യാർത്ഥികൾക്കെതിരായ ആക്രമണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നും പ്രധാനമന്ത്രി മാപ്പ് പറയണമെന്നും ആവശ്യപ്പെടും. പ്രധാന്റെ രാജിയിൽ കലാശിച്ച സമരം തങ്ങളുടെ കൂടി വിജയമാണെന്ന് കരുതുന്ന പ്രതിപക്ഷം ആ ആത്മവിശ്വാസത്തിലാകും സർക്കാരിനെ നേരിടുക.

ചോദ്യപേപ്പർ ചോർച്ച തടയാൻ ലക്ഷ്യമിടുന്ന കർശന വ്യവസ്ഥകളുള്ള പൊതുപരീക്ഷാ അന്യായ മാർഗങ്ങൾ തടയൽ ഭേദഗതി ബിൽ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ലോക്‌സഭയിൽ അവതരിപ്പിക്കുന്ന നിർണായക ബിൽ അവതരണത്തെ പിന്തുണയ്‌ക്കണമോയെന്നത് രാവിലെ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെയുടെ ചേംബറിൽ ചേരുന്ന 'ഇന്ത്യ" മുന്നണി യോഗത്തിൽ തീരുമാനിക്കും. ബിൽ അവതരിപ്പിച്ച് ഇന്ന് തന്നെ ചർച്ചയ്‌ക്ക് പാസാക്കാനാണ് സർക്കാർ തീരുമാനം. ബില്ലിന്റെ പകർപ്പ് കഴിഞ്ഞ ദിവസം എം.പിമാർക്ക് നൽകിയിരുന്നു.

അയോദ്ധ്യാ വിഷയവും

അയോദ്ധ്യ സംഭാവനക്കൊള്ള വിവാദം ഇന്ന് മുതൽ പാർലമെന്റിൽ ഉന്നയിക്കാനും പ്രതിപക്ഷം ഒരുങ്ങുന്നു.വിദ്യാർത്ഥി പ്രതിഷേധവുമായി ബന്ധപ്പെട്ട ബഹളത്തിൽ കഴിഞ്ഞയാഴ്‌ച നടപടികൾ തടസപ്പെട്ടിരുന്നു.

ഷായ്‌ക്ക്

രാഹുലിന്റെ കത്ത്

പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് ഗൺ ഉപയോഗിച്ചതിൽ വ്യക്തത തേടി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് കത്തയച്ചു. വിദ്യാർത്ഥികൾക്കെതിരെ മാരകമായ ആയുധങ്ങൾ ഉപയോഗിക്കാൻ ആഭ്യന്തര മന്ത്രി അനുമതി നൽകിയോയെന്ന് വ്യക്തമാക്കണം. സാധാരണ വേഷത്തിൽ വന്ന് വടികൊണ്ട് വിദ്യാർത്ഥികളെ മർദ്ദിച്ചതാരാണ്. ആരാണ് അവരെ വിന്യസിച്ചതെന്നും രാഹുൽ ചോദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL, RAHULGANDHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360