SignIn
Kerala Kaumudi Online
Wednesday, 28 October 2026 4.40 AM IST

സൈനിക ബാൻഡിൽ നിന്ന് 'സാരേ ജഹാം സെ അഛാ' ഒഴിവാക്കണം: ഡൽഹി വി.സി

e

ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന്റെ ബാൻഡുകളിൽനിന്ന് ദേശഭക്തിഗാനമായ 'സാരേ ജഹാം സെ അഛാ' ഒഴിവാക്കണമെന്ന വിവാദപരാമർശവുമായി ഡൽഹി സർവകലാശാല വൈസ് ചാൻസലർ

രചയിതാവായ മുഹമ്മദ് ഇഖ്ബാൽ ഇന്ത്യാ വിഭജനത്തെ പിന്തുണച്ചുവെന്ന് കാട്ടിയാണ് പരാമർശം. ആർ.എസ്.എസ് മുതിർന്ന നേതാവ് ആർ. ഹരി രചിച്ച 'ദ സ്റ്റോറി ഓഫ് വന്ദേമാതരം' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലായിരുന്നു പ്രതികരണം. അതേസമയം ചടങ്ങിൽ പങ്കെടുത്ത മുൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ,​ ഒരു ഘട്ടത്തിൽ ഇഖ്ബാലിന് ഇന്ത്യയോട് ആഴത്തിലുള്ള സ്‌നേഹമുണ്ടായിരുന്നുവെന്നും കാലക്രമത്തിൽ വ്യക്തികളുടെ ആശയങ്ങൾ മാറാമെന്നും പ്രതികരിച്ചു.

ഇഖ്ബാലിന്റെ രചനകൾ ഡൽഹി സർവകലാശാലയുടെ പാഠ്യപദ്ധതിയിൽനിന്ന് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട വിവാദവും നേരത്തേ ഉയർന്നിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360