SignIn
Kerala Kaumudi Online
Tuesday, 27 October 2026 5.23 PM IST

തേനിയിലെ കൂട്ട ജയിൽചാട്ടം; സ്വയം തിരിച്ചെത്തി ഒരു തടവുകാരൻ, ഇടുക്കിയിൽ നാലിടത്ത് മുന്നറിയിപ്പ്

READ ENGLISH VERSION
jail
ജയിൽ ചാടിയ തടവുകാർ പിടിയിലായപ്പോൾ

തേനി: തമിഴ്‌നാട്ടിലെ തേനി ആണ്ടിപ്പട്ടിക്ക് സമീപമുള്ള തെക്കംപട്ടി ജില്ലാ ജയിലിൽ നിന്ന് വിചാരണ തടവുകാർ കൂട്ടത്തോടെ രക്ഷപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജയിൽ ചാടിയ 17പേരിൽ മൂന്നുപേരെ പൊലീസ് പിടികൂടി. രാജാ സിക്കന്ദർ, രാജ് കുമാർ, സിലമ്പരശൻ എന്നിവരെയാണ് തെരച്ചിലിനിടെ പരിസരത്ത് നിന്ന് പൊലീസ് പിടികൂടിയത്. മധുര സ്വദേശി പ്രവീൺ സ്വയം പൊലീസിൽ കീഴടങ്ങി.

രക്ഷപ്പെടാനുള്ള എല്ലാ വഴികളും പൊലീസ് അടച്ചതാണ് പ്രവീണിനെ പിന്തിരിപ്പിച്ചത്. പൊലീസിന്റെ കൈയിൽ പെട്ടാൽ എൻകൗണ്ടർ പോലുള്ള നടപടി ഉണ്ടാകുമെന്നും പ്രവീൺ ഭയന്നതായാണ് സംശയിക്കുന്നത്. തടവുകാരുടെ സംഘം രക്ഷപ്പെട്ടത് ജയിൽ ജീവനക്കാരന്റെ ഒന്നര പവന്റെ മാലയും മോഷ്ടിച്ചാണെന്നാണ് വിവരം. ജയിൽ ചാട്ടത്തിൽ ജയിൽ വാഡൻ അടക്കം 10 ജീവനക്കാരെ ഡിജിപി സന്ദീപ് റാത്തോഡ് സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ ഡിജിപിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു.

തമിഴ്നാട് പൊലീസിന്റെ 17 സംഘങ്ങളാണ് തെരച്ചിൽ നടത്തുന്നത്. തടവുകാർ ഇടുക്കിയിലേക്ക് കടക്കാൻ സാദ്ധ്യതയുണ്ടെന്നാണ് കേരള പൊലീസിന് നൽകിയ മുന്നറിയിപ്പ്. കുമളി, മറയൂർ, ബോഡിമെട്ട്, കമ്പംമെട്ട് ചെക്ക് പോസ്റ്റുകളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയതായി ഇടുക്കി ജില്ലാ പൊലീസ് മേധാവി ഡോ. എ. നസീം പറഞ്ഞു. നിലവിൽ കിട്ടിയ വിവരം അനുസരിച്ച് രക്ഷപ്പെട്ട തടവുകാർക്ക് കേരളത്തിൽ കേസുകളിലല്ല.

ഇന്നലെ രാത്രിയായിരുന്നു സംഭവം. തടവുകാരിലൊരാൾക്ക് അപസ്‌മാരമുണ്ടായെന്ന വിവരം ലഭിച്ചതിനെത്തുടർന്നാണ് 17 തടവുകാരെ പാർപ്പിച്ചിരുന്ന സെല്ലിലേയ്ക്ക് സുരക്ഷാ ഉദ്യോഗസ്ഥൻ എത്തിയത്. ഉദ്യോഗസ്ഥൻ അകത്തേയ്ക്ക് കടന്നതും അദ്ദേഹത്തെ ആക്രമിച്ചതിനുശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നു.

English Summary

Seventeen undertrial prisoners escaped from Thekkampatti district jail near Andipatti in Theni, Tamil Nadu. Three escapees—Raja Sikandar, Raj Kumar and Silambarasan—were caught nearby, while Praveen, a native of Madurai, surrendered to the police. The prisoners allegedly attacked a jail guard before fleeing and reportedly stole a gold chain weighing one-and-a-half pavan from a jail employee.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THENI JAIL ESCAPE, TAMIL NADU PRISON BREAK, UNDERTRIAL PRISONERS ESCAPE, PRAVEEN SURRENDERS, IDUKKI POLICE ALERT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360