ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്സഭാ മണ്ഡലമായ വാരണാസിയിൽ ബിജെപിക്ക് കനത്ത തിരിച്ചടി. ഉത്തർപ്രദേശ് ലെജിസ്റ്റേറ്റീവ് കൗൺസിലിലേക്ക് നടന്ന അദ്ധ്യാപക-ബിരുദ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടി (എസ്പി) ബിജെപിയെ അട്ടിമറിക്കുകയായിരുന്നു. മോദിയുടെ മണ്ഡലമായ വാരണാസി, ആഗ്ര ടീച്ചേഴ്സ് മണ്ഡലത്തിലും സമാജ്വാദി പാർട്ടി വിജയം നേടി. മീററ്റിലെ രണ്ട് മണ്ഡലങ്ങളും ബറേലി മൊറാദാബാദ് ടീച്ചേഴ്സ് സീറ്റും ലഖ്നൗ ടീച്ചേഴ്സ് സീറ്റും ഉൾപ്പെടെ നാല് എണ്ണം ബിജെപി നിലനിർത്തി.
മീററ്റ്- സഹരൻപൂർ ഗ്രാജുവേറ്റ്സ് മണ്ഡലത്തിൽ ബിജെപിയുടെ സിറ്റിംഗ് എംഎൽസി ദിനേശ് ഗോയൽ എസ്പി സ്ഥാനാർത്ഥി പ്രമോദ് സിംഗ് ഭാട്ടിയയെ 12,855 വോട്ടുകൾക്ക് പരാജയപ്പെടുത്തി സീറ്റ് നിലനിർത്തി. ബിജെപിയുടെ ശ്രീചന്ദ് ശർമ്മ മീററ്റ് ടീച്ചേഴ്സ് മണ്ഡലവും നിലനിർത്തി. എസ്പി സ്ഥാനാർത്ഥി നിതിൻ തോമറിനെ 13,241 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.
ബറേലി- മൊറാദാബാദ് ടീച്ചേഴ്സ് മണ്ഡലത്തിൽ ബിജെപിയുടെ ഹരി സിംഗ് ധില്ലൺ എസ്പി സ്ഥാനാർത്ഥി ഹാജി മുഹമ്മദ് ഡാനിഷ് അക്തറിനെ പരാജയപ്പെടുത്തി സീറ്റ് നിലനിർത്തി. ലക്നൗ ടീച്ചേഴ്സ് മണ്ഡലത്തിൽ സിറ്റിംഗ് എംഎൽസി ഉമേഷ് ദ്വിവേദി എസ്പി സ്ഥാനാർത്ഥി സുശീൽ കുമാറിനെ പരാജയപ്പെടുത്തി. അതേസമയം, എസ്പിയുടെ സിറ്റിംഗ് എംഎൽസി ലാൽ ബിഹാരി യാദവ് വാരണാസി ടീച്ചേഴ്സ് മണ്ഡലം നിലനിർത്തി ബിജെപി സ്ഥാനാർത്ഥി പ്രമോദ് മിശ്രയെ ഏകദേശം 4,900 വോട്ടുകൾക്ക് പരാജയപ്പെടുത്തി.
ആഗ്ര ടീച്ചേഴ്സ് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി ഹരി കിഷോർ തിവാരിയെ പരാജയപ്പെടുത്തിയാണ് സമാജ്വാദി സ്ഥാനാർത്ഥി ആകാശ് അഗർവാൾ അട്ടിമറി വിജയം നേടിയത്. 2020ൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ അഗർവാൾ വിജയിച്ചിരുന്നു. വാരാണസിയിൽ സമാജ്വാദി പാർട്ടിയുടെ നിലവിലെ എംഎൽസി ലാൽ ബിഹാരി യാദവ് ബിജെപി സ്ഥാനാർഥി പ്രമോദ് മിശ്രയെ 4,900 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.
സംസ്ഥാന നിയമനിർമ്മാണ സഭയിലെ ഉപരിസഭയിലെ അംഗങ്ങളാണ് എംഎൽസി. ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ രണ്ട് സഭകളുണ്ട്. ബിരുദധാരികൾക്കുള്ള അഞ്ച് സംവരണ മണ്ഡലങ്ങളിലും അദ്ധ്യാപകരുടെ ആറ് മണ്ഡലങ്ങളിലുമാണ് 23ന് തിരഞ്ഞെടുപ്പ് നടന്നത്. പൊതുജനങ്ങൾക്ക് ഈ മണ്ഡലത്തിൽ വോട്ടവകാശമില്ല.
The BJP suffered a setback in Uttar Pradesh Legislative Council elections. The Samajwadi Party defeated BJP in Prime Minister Modi's Varanasi constituency and secured the Agra Teachers' seat. BJP retained four seats, including two in Meerut, Bareilly-Moradabad, and Lucknow, in the recent teacher and graduate constituency polls.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |