SignIn
Kerala Kaumudi Online
Tuesday, 25 August 2026 12.55 AM IST

ഷഫീഖ് ഹസൻ മികച്ച പരിശീലകൻ

shafeeq-hassan

കണ്ണൂർ: കേരള ഫുട്‌ബാൾ അസോസിയേഷന്റെ മികച്ച പരിശീലകനുള്ള അവാർഡ് കണ്ണൂർ വാരിയേഴ്‌സ് എഫ്‌.സി സഹപരിശീലകൻ ഷഫീഖ് ഹസൻ മഠത്തിലിന്. 2025-26 സീസണിൽ അസാമിൽ നടന്ന സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ മുഖ്യപരിശീലകനായിരുന്നു. സൂപ്പർ ലീഗ് കേരള കിരീടം നേടിയ കണ്ണൂർ വാരിയേഴ്‌സ് ടീമിന്റെ സഹപരിശീലകനുമാണ്. ഉത്തരാഖണ്ഡിൽ നടന്ന 38 ാമത് ദേശീയ ഗെയിംസിൽ 27 വർഷത്തിന് ശേഷം സ്വർണമെഡല്‍ നേടിയ കേരള ടീമിന്റെ മുഖ്യപരിശീലകനും 2025ൽ നടന്ന അണ്ടർ 19 സാഫ് കപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമിന്റെ സഹപരിശീലകനുമായിരുന്നു. എ.ഐ.എഫ്.എഫിന്റെ ലൈസൻസ് കോഴ്‌സ് ഇൻസ്ട്രക്ടറുമാണ്. വയനാട് മേപ്പാടി സ്വദേശിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHAFEEQ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360