SignIn
Kerala Kaumudi Online
Friday, 23 October 2026 5.01 PM IST

ഇറാൻ പരമോന്നത നേതാവിന് എന്തുകൊണ്ട് പൊതുമദ്ധ്യത്തിൽ വരാൻ സാധിക്കില്ല? വ്യക്തത വരുത്തി പ്രതിനിധി

mojtaba-khamenei
മൊജ്‌താബ ഖമനേയി

ടെഹ്‌റാൻ: യുഎസ്-ഇസ്രയേലി വ്യോമാക്രമണത്തിൽ പരിക്കേറ്റ് എട്ട് മാസം പിന്നിട്ടിട്ടും ഇറാൻ പരമോന്നത നേതാവ് മൊജ്‌താബ ഖമനേയി പൊതുമദ്ധ്യത്തിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ആക്രമണത്തിൽ അദ്ദേഹത്തിന്റെ പിതാവും മുൻ പരമോന്നത നേതാവുമായ അയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടിരുന്നു. അയത്തൊള്ളയുടെ അന്ത്യകർമ്മ ചടങ്ങുകളിലെ മൊജ്‌താബയുടെ അസാന്നിദ്ധ്യം അദ്ദേഹം കൊല്ലപ്പെട്ടതായുള്ള അഭ്യൂഹങ്ങൾ പരക്കുന്നതിനും കാരണമായി.

ഫെബ്രുവരി 28ന് നടന്ന ആക്രമണത്തിൽ അയത്തൊള്ള കൊല്ലപ്പെട്ടതിനുശേഷം പരമോന്നത നേതാവായി ചുമതലയേറ്റ മൊജ്‌താബ പ്രസ്‌താവനകളിലൂടെ മാത്രമാണ് ആശയവിനിമയം നടത്തുന്നത്. ഇപ്പോഴിതാ എന്തുകൊണ്ട് മൊജ്‌താബ പൊതുമദ്ധ്യത്തിൽ പ്രത്യക്ഷപ്പെടുന്നില്ലെന്നതിന് ഉത്തരം നൽകുകയാണ് അദ്ദേഹത്തിന്റെ പ്രതിനിധിയും നയതന്ത്രജ്ഞനുമായ അബ്ദുൾ മജീദ് ഹക്കീം ഇലാഹി.

'അദ്ദേഹത്തിന്റെ ആരോഗ്യം വളരെ നല്ല നിലയിലാണുള്ളത്. നല്ലരീതിയിൽ കൃത്യനിർവഹണവും നടത്തുന്നു. അദ്ദേഹവുമായി കഴിഞ്ഞയാഴ്‌ച ഏഴുമണിക്കൂ‌ർ നീണ്ട ചർച്ച നടത്തിയതായി പ്രസിഡന്റും പരാമർശിച്ചിട്ടുണ്ട്. പാർലമെന്റ് സ്‌പീക്കറും അദ്ദേഹവുമായി കൂടിക്കാഴ്‌ച നടത്തിയതായി പറഞ്ഞു. അദ്ദേഹവുമായി കൂടിക്കാഴ്‌ച നടത്തിയ എന്റെ ചില സുഹൃത്തുക്കളും പറഞ്ഞത് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വളരെ നല്ല നിലയിലാണെന്നാണ്.

സുരക്ഷാ ക്രമീകരണങ്ങളുള്ളതിനാൽ അദ്ദേഹം മാദ്ധ്യമങ്ങൾക്ക് മുന്നിൽ വന്നിട്ടില്ല. ആരും അദ്ദേഹത്തെ കണ്ടിട്ടുമില്ല. എന്നാൽ പിതാവിന്റെ സംസ്കാരച്ചടങ്ങിൽ അദ്ദേഹം പങ്കെടുത്തിരുന്നു. അന്ന് ഞാൻ ഇറാനിലായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് സഹോദരന്മാരെ ഞാൻ കണ്ടു. മൊജ്‌താബ ഖമനേയിയും അവിടെ ഉണ്ടായിരുന്നു. ചില രാത്രികളിൽ അദ്ദേഹം തെരുവുകളിൽ വരാറുണ്ട്. ഇറാൻ ജനതയുടെ പ്രകടനങ്ങളിൽ അദ്ദേഹം പങ്കെടുത്തിരുന്നു'- അബ്ദുൾ മജീദ് ഹക്കീം ഇലാഹി വ്യക്തമാക്കി.

English Summary

Iran’s Supreme Leader Mojtaba Khamenei has not appeared publicly since being injured in a US-Israeli airstrike eight months ago, fuelling rumours about his death. His representative, Abdul Majid Hakim Ilahi, said Khamenei is in good health and continues performing his duties. He attributed Khamenei’s absence from the media to security concerns, claiming he attended his father’s funeral and participated in public gatherings.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOJTABA KHAMENEI HEALTH UPDATE, MOJTABA KHAMENEI LATEST NEWS, IRAN SUPREME LEADER MALAYALAM NEWS, MOJTABA KHAMENEI PUBLIC APPEARANCE, MOJTABA KHAMENEI SECURITY REASONS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360