SignIn
Kerala Kaumudi Online
Wednesday, 24 June 2026 10.12 AM IST

കൊളംബിയയെ നയിക്കാൻ എസ്‌പ്രിയേല്ല

pic

ബൊഗോട്ട: തീവ്ര വലതുപക്ഷ നേതാവ് അബെലാർഡോ ഡീ ലാ എസ്‌പ്രിയേല്ല കൊളംബിയയുടെ പുതിയ പ്രസിഡന്റാകും. കഴിഞ്ഞ ദിവസം നടന്ന രണ്ടാം റൗണ്ട് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിന്റെ പ്രാഥമിക ഫലപ്രകാരം 49.66 ശതമാനം വോട്ട് നേടിയാണ് 47കാരനായ എസ്‌പ്രിയേല്ലയുടെ ജയം. ഇടതുപക്ഷ സ്ഥാനാർത്ഥിയും സെനറ്ററുമായ ഇവാൻ സെപേഡയായിരുന്നു എതിരാളി. ഇദ്ദേഹത്തിന് 48.70 ശതമാനം വോട്ട് ലഭിച്ചു.

എസ്‌പ്രിയേല്ല ആഗസ്റ്റ് 7ന് അധികാരമേൽക്കും. ബിസിനസുകാരനും മുൻ ക്രിമിനൽ അഭിഭാഷകനുമാണ് 47കാരനായ എസ്‌പ്രിയേല്ല. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പിന്തുണ ലഭിച്ച എസ്‌പ്രിയേല്ല സ്വതന്ത്രനായാണ് മത്സരിച്ചത്. സംഘടിത കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് എസ്‌പ്രിയേല്ലയുടെ വാഗ്‌ദാനം.

നിലവിലെ പ്രസിഡന്റ് ഗുസ്താവോ പെട്രോ ട്രംപിന്റെ കടുത്ത വിമർശകനായിരുന്നു. തീരുവ, കുടിയേറ്റം അടക്കം വിഷയങ്ങളിൽ ഇരുവരും നിരവധി തവണ കൊമ്പുകോർത്തിരുന്നു. 2022ൽ തിരഞ്ഞെടുക്കപ്പെട്ട പെട്രോയ്ക്ക് തുടർച്ചയായ രണ്ടാം തവണയും മത്സരിക്കുന്നതിന് ഭരണഘടനാപരമായ വിലക്കുണ്ടായിരുന്നു. രാജ്യത്തെ ആദ്യ ഇടതുപക്ഷ പ്രസിഡന്റാണ് പെട്രോ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360