
ലണ്ടൻ: യു.കെ മുൻ മന്ത്രി ആൻ വിഡീകമിനെ (78) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വ്യാഴാഴ്ചയാണ് ഡെവണിലെ വസതിയിൽ ഗുരുതര പരിക്കേറ്റ നിലയിൽ ആനിന്റെ മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ചയാകാം ആൻ ആക്രമിക്കപ്പെട്ടതെന്ന് പൊലീസ് കരുതുന്നു. പ്രതിയെന്ന സംശയത്താൽ 26കാരനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും വിട്ടയച്ചു. പ്രതിക്കായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ആക്രമണത്തിന്റെ കാരണമോ മരണം സംബന്ധിച്ച കൂടുതൽ വിവരങ്ങളോ വ്യക്തമല്ല. കൺസർവേറ്റീവ് പാർട്ടി നേതാവും മുൻ എം.പിയുമായ ആൻ 2023ൽ റിഫോം യു.കെ പാർട്ടിയിൽ ചേർന്നിരുന്നു. ടെലിവിഷൻ പരിപാടികളിലും സജീവമായിരുന്നു. അവിവാഹിതയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |