SignIn
Kerala Kaumudi Online
Sunday, 25 October 2026 8.53 AM IST

ഫ്രഞ്ച് പ്രക്ഷോഭം: ആയിരത്തോളം പേർ അറസ്റ്റിൽ, ആയുധങ്ങൾ പിടിച്ചെടുത്തു  നിയന്ത്രണം കടുപ്പിച്ച് പൊലീസ്

d

പാരീസ്: തെരുവുകൾ സംഘർഷഭരിതമാക്കി ഫ്രാൻസിലെ ദേശീയ പ്രക്ഷോഭം. നാല് ലക്ഷത്തിലേറെ പേരാണ് ഇന്നലെ സർക്കാർ നിയന്ത്രണങ്ങളെ വെല്ലുവിളിച്ച് വാരാന്ത്യ പ്രക്ഷോഭത്തിനായി അണിനിരന്നത്. പാരീസിൽ മാത്രം ഒരു ലക്ഷത്തിലേറെ പേർ പങ്കെടുത്തു. കല്ലേറും കരിമരുന്ന് പ്രയോഗവുമായി പ്രക്ഷോഭകാരികൾ അതിരുവിട്ടതോടെ പലയിടത്തും ഏറ്റുമുട്ടലും കണ്ണീർവാതക പ്രയോഗവുമുണ്ടായി.

ആയിരത്തോളം പേർ അറസ്റ്റിലായി. ആയുധങ്ങളും ഗ്യാസ് മാസ്കുകളും പിടിച്ചെടുത്തു. 17ന് നടന്ന വാരാന്ത്യ പ്രക്ഷോഭം കലാപമായി മാറിയത് ആവർത്തിക്കാതിരിക്കാൻ 70,​000 ത്തിലേറെ പൊലീസുകാരെയാണ് വിന്യസിച്ചത്. പാരീസ്,​ ലിയോൺ, മാർസേയ് നഗരങ്ങളിൽ കർഫ്യൂവും പ്രക്ഷോഭങ്ങൾക്ക് നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു.

അംഗീകാരമില്ലാത്ത സംഘടനകളുടെ പ്രതിഷേധങ്ങൾക്ക് അനുമതി നിഷേധിച്ചു. വിലക്കയറ്റം, തൊഴിലില്ലായ്മ, വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി തുടങ്ങിയവ ഉന്നയിച്ചാണ് പ്രക്ഷോഭങ്ങൾ തുടരുന്നത്. രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ലക്ഷ്യവുമായി തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകളാണ് പിന്നിലെന്ന് സർക്കാർ ആരോപിക്കുന്നു.

 മോഷണം ഭയന്ന്

കടകൾ അടച്ചിട്ടു

മോഷണം ഭയന്ന് പ്രധാന നഗരങ്ങളിലെ കടകളും ലൂവ്ര് മ്യൂസിയം അടക്കം സാംസ്കാരിക കേന്ദ്രങ്ങളും ഇന്നലെ അടച്ചിട്ടു. ആഡംബര ബ്രാൻഡുകളുടെ ഔട്ട്ലെറ്റുകൾ സ്വന്തം നിലയ്ക്ക് സുരക്ഷാ വിന്യാസം ഏർപ്പെടുത്തുകയും ഗ്ലാസ് ചില്ലുകൾ മറയ്ക്കുകയും ചെയ്തു. 3,000 കടകളാണ് 17ലെ കലാപത്തിനിടെ അക്രമികൾ കൊള്ളയടിച്ചത്. ലൂയി വീറ്റൺ,​ ആപ്പിൾ തുടങ്ങിയവയുടെ സ്റ്റോറുകൾ തകർത്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360