SignIn
Kerala Kaumudi Online
Tuesday, 08 September 2026 9.00 PM IST

മയാമിയിൽ വിമാനം വാഹനങ്ങളിൽ ഇടിച്ചുകയറി: 5 മരണം

d

മയാമി: യു.എസിലെ മയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചരക്കു വിമാനം അപകടത്തിൽപ്പെട്ട് 5 പേർക്ക് ദാരുണാന്ത്യം. 5 പേർക്ക് പരിക്കേറ്റു. ഇ-കൊമേഴ്സ് ഭീമനായ ആമസോണിന്റെ ബോയിംഗ് 767-300 വിമാനമാണ് അപകടത്തിൽപ്പെട്ടത്. പ്രാദേശിക സമയം,​ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ലാൻഡിംഗ് നടത്തുന്നതിനിടെ നിയന്ത്രണം നഷ്ടമായ വിമാനം മണിക്കൂറിൽ 209 കിലോമീറ്റർ വേഗതയിൽ റൺവേയും കടന്ന് മുന്നോട്ടു കുതിക്കുകയായിരുന്നു. വിമാനത്താവള അതിർത്തി പിന്നിട്ട് സമീപത്തെ റോഡ് മുറിച്ചുകടന്ന വിമാനം അതുവഴി സഞ്ചരിച്ച വാഹനങ്ങളിലും വശത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്കും ഇടിച്ചുകയറി.

മുൻഭാഗം റോഡിൽ ഇടിച്ചാണ് വിമാനം നിശ്ചലമായത്. ശക്തമായ തീപിടിത്തവുമുണ്ടായി. മരിച്ചവർ വിമാനത്തിലുണ്ടായിരുന്നവരാണോ വാഹന യാത്രികരാണോ എന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. പോർട്ടോ റിക്കോയിലെ സാൻ ഹ്വാനിൽ നിന്ന് വരികയായിരുന്നു വിമാനം. അപകടത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം തുടങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360