SignIn
Kerala Kaumudi Online
Sunday, 25 October 2026 9.31 AM IST

വ്യക്തി വിവരം പരസ്യത്തിന് ഉപയോഗിക്കാൻ ഗൂഗിൾ

d

വാഷിംഗ്ടൺ: ഗൂഗിളിന്റെ സ്വകാര്യതാ നയത്തിൽ മാ​റ്റം. ജി മെയിൽ,​ ഗൂഗിൾ ഡ്രൈവ്,​ ഗൂഗിൾ ഫോട്ടോസ് എന്നിവയിലെ വിവരങ്ങൾ വ്യക്തിഗത പരസ്യങ്ങൾക്കായി

(പേഴ്സണലൈസ്ഡ് ആഡ്സ്) ഉപയോഗിക്കില്ലെന്ന തീരുമാനം മാറ്റി. പുതിയ നയ പ്രകാരം,​ ഗൂഗിളിന്റെ മറ്റ് സേവനങ്ങളുമായി ജി മെയിലും ഗൂഗിൾ ഡ്രൈവുമൊക്കെ ബന്ധിപ്പിച്ചാൽ വിവരങ്ങൾ വ്യക്തിഗത പരസ്യങ്ങൾക്കായി ഉപയോഗിക്കും. ഉപഭോക്താവ് അനുമതി നൽകിയാലേ ഇങ്ങനെ ചെയ്യൂ. ജെമിനി പോലുള്ള എ.ഐ സേവനങ്ങളുമായി ജി മെയിലോ ഗൂഗിൾ ഫോട്ടോസോ ബന്ധിപ്പിച്ചിട്ടുള്ളവരെ ഇത് ബാധിക്കും. ഇങ്ങനെ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ ഗൂഗിൾ അക്കൗണ്ട് സെറ്റിംഗ്സ് വഴി നീക്കാനാകും. ഗൂഗിൾ മൈ ആഡ് സെന്റർ ഉപയോഗിച്ച് പേഴ്സണലൈസ്ഡ് ആഡ്സ് ഓഫാക്കാനും സാധിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360