SignIn
Kerala Kaumudi Online
Sunday, 14 June 2026 5.04 AM IST

മർജാൻ, ലോകം മറക്കാത്ത പോരാട്ട കാലം

marjan

അ​ടി​മു​ടി​ ​പോ​രാ​ളി​യാ​യി​രു​ന്നു​ ​മ​ർ​ജാ​ൻ​ ​സ​ത്രപി.​ ​എ​ഴു​ത്തു​കാ​രി​ക്കും​ ​ച​ല​ച്ചി​ത്ര​ ​സം​വി​ധാ​യി​ക​യ്ക്കും​ ​അ​പ്പു​റം​ ​ലോ​ക​ത്തി​ലെ​ ​ഏ​റ്റ​വും​ ​ക​ടു​ത്ത​ ​ഏ​കാ​ധി​പ​ത്യ​ ​ഭ​ര​ണ​കൂ​ട​ങ്ങ​ളി​ലൊ​ന്നി​നെ​ ​ക​ല​കൊ​ണ്ട് ​വി​റ​പ്പി​ച്ച​ ​പോ​രാ​ട്ട​ജീ​വി​തം.​ ​കോ​മി​ക്സ്,​ ​ഗ്രാ​ഫി​ക് ​നോ​വ​ലു​ക​ളി​ലൂ​ടെ​ ​രാ​ഷ്ട്രീ​യം​ ​പ​റ​യാ​മെ​ന്ന് ​​അവർ തെ​ളി​യി​ച്ചു.​ ​പാ​ശ്ചാ​ത്യ​-പൗ​ര​സ്ത്യ​ ​സം​സ്‌​കാ​ര​ങ്ങ​ൾ​ക്കി​ട​യി​ലെ​ ​വി​ട​വ് ​നി​ക​ത്താ​ൻ​ ​ത​ന്റെ​ ​വ​ര​ക​ളെ​യും​ ​വാ​ക്കു​ക​ളെ​യും​ ​ഉ​പ​യോ​ഗി​​ച്ച​ു. ക​ല​ ​​പ്ര​തി​രോ​ധ​മാ​ണന്ന് കാ​ട്ടി​ക്കൊ​ടു​ത്തു.​ ​ഇ​റാ​നി​ലെ​ ​ഭ​ര​ണ​കൂ​ട​ ​ഭീ​ക​ര​ത​യ്‌​ക്കെ​തി​രെ​ ​അ​ന്താ​രാ​ഷ്ട്ര​ ​വേ​ദി​ക​ളി​ൽ​ ​അ​വ​ർ​ ​നി​ര​ന്ത​രം​ ​ശ​ബ്ദ​മു​യ​ർ​ത്തി.​ ​ഹി​ജാ​ബ് ​വി​രു​ദ്ധ​ ​പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്കും​ ​സ്ത്രീ​ ​സ്വാ​ത​ന്ത്ര്യ​ ​പോ​രാ​ട്ട​ങ്ങ​ൾ​ക്കും​ ​മ​ർ​ജാ​ന്റെ​ ​ജീ​വി​തം​ ​മൂ​ർ​ച്ച​യു​ള്ള​ ​വാ​ളാ​യി.
ഇ​റാ​ന്റെ​ ​വ​ട​ക്ക​ൻ​ ​ന​ഗ​ര​മാ​യ​ ​റാ​ഷ്ടി​ലെ​ ​പു​രോ​ഗ​മ​ന​ ​ചി​ന്താ​ഗ​തി​ക്കാ​രാ​യ​ ​ക​മ്മ്യൂ​ണി​സ്റ്റ് ​സോ​ഷ്യ​ലി​സ്റ്റ് ​കു​ടും​ബ​ത്തി​ലാ​യി​രു​ന്നു​ ​ജ​ന​നം.​ ​പു​സ്ത​ക​ങ്ങ​ളോ​ടു​ള്ള​ ​ച​ങ്ങാ​ത്ത​വും​ ​വീ​ട്ടി​ലെ​ ​രാ​ഷ്ട്രീ​യ​ ​ച​ർ​ച്ച​ക​ളും​ ​നി​ല​പാ​ടി​ൽ​ ​അ​ടി​ത്ത​റ​യു​ണ്ടാ​ക്കി.​ 1979​ലെ​ ​ഇ​റാ​നി​യ​ൻ​ ​വി​പ്ല​വ​വും​ ​തു​ട​ർ​ന്നു​ണ്ടാ​യ​ ​ഷാ​ ​ഭ​ര​ണ​കൂ​ട​ത്തി​ന്റെ​ ​പ​ത​ന​വും​ ​അ​വ​രു​ടെ​ ​ജീ​വി​ത​ം​ ​​ ​മാ​റ്റി​മ​റി​ച്ചു.​ ​ഷാ​ ​ഭ​ര​ണാ​ധി​കാ​രി​യു​ടെ​ ​ഏ​കാ​ധി​പ​ത്യ​ത്തി​നെ​തി​രെ​ ​മ​ർ​ജാ​ന​യു​ടെ​ ​മാ​താ​പി​താ​ക്ക​ൾ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ ​പോ​രാ​ടി​യി​രു​ന്നു.​ ​പ​ക്ഷേ,​ ​അ​ധി​കാ​ര​ത്തി​ൽ​ ​വ​ന്ന​ ​ഇ​സ്ലാ​മി​ക​ ​ഭ​ര​ണ​കൂ​ട​ത്തി​ന്റെ​ ​ക​ടു​ത്ത​ ​മ​ത​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​ദുസ്സഹമായിരുന്നു. ​ഹി​ജാ​ബ് ​നി​ർ​ബ​ന്ധ​മാ​ക്കി​യും​ ​പാ​ശ്ചാ​ത്യ​ ​സം​ഗീ​ത​വും​ ​വ​സ്ത്ര​ങ്ങ​ളും​ ​നി​രോ​ധി​ച്ചു​മു​ള്ള​ ​അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ളോ​ട് ​കൗ​മാ​ര​ക്കാ​രി​യാ​യ​ ​മ​ർ​ജാ​ന് ​പൊ​രു​ത്ത​പ്പെ​ടാ​നാ​യി​ല്ല.​ ​'​നൈ​ക്കി"​ ​ഷൂ​സും​ ​'​റോ​ക്ക്"​ ​സം​ഗീ​ത​ത്തി​ന്റെ​ ​കാ​സ​റ്റു​ക​ളും​ ​ര​ഹ​സ്യ​മാ​യി​ ​വാ​ങ്ങി​ ​ചെ​റു​ത്തുനി​ൽ​പ്പ് ​പ്ര​ഖ്യാ​പി​ച്ചു.​ ​മ​ർ​ജാ​ന്റെ​ ​പ്രി​യ​പ്പെ​ട്ട​ ​അ​മ്മാ​വ​നും​ ​ക​മ്യൂ​ണി​സ്റ്റു​മാ​യ​ ​അ​നൂ​ഷി​നെ​ ​സോ​വി​യ​റ്റ് ​ചാ​ര​നെ​ന്ന് ​ആ​രോ​പി​ച്ച് ​ജ​യി​ലി​ല​ട​യ്ക്കു​ക​യും​ ​പി​ന്നീ​ട് ​വ​ധി​ക്കു​ക​യും​ ​ചെ​യ്ത​ത് ​ക​ടു​ത്ത​ ​ആ​ഘാ​ത​മു​ണ്ടാ​ക്കി.​ ​സ്‌​കൂ​ളി​ൽ​ ​ഭ​ര​ണ​കൂ​ട​ത്തി​ന്റെ​ ​ക​രി​നി​യ​മ​ങ്ങ​ളെ​ ​ചോ​ദ്യം​ ​ചെ​യ്തും​ ​ആ​ഭ​ര​ണ​ങ്ങ​ൾ​ ​ക​ണ്ടു​കെ​ട്ടാ​ൻ​ ​ശ്ര​മി​ച്ച​ ​പ്ര​ധാ​നാ​ദ്ധ്യാ​പി​ക​യെ​ ​കൈ​യേ​റ്റം​ ​ചെ​യ്തും​ ​മ​ർ​ജാ​നി​ലെ​ ​പോ​രാ​ളി​ ​ഉ​ണ​ർ​ന്നു.​​ ​ആ​ശ​ങ്കാ​കു​ല​രാ​യ​ ​മാ​താ​പി​താ​ക്ക​ൾ,​ 14-ാം​വ​യ​സി​ൽ​ ​മ​ക​ളെ​ ​ഓ​സ്ട്രി​യ​യി​ലെ​ ​വി​യ​ന്ന​യി​ലേ​യ്ക്ക് ​അ​യ​ച്ചു.​ ​അ​വി​ടു​ത്തെ​ ​ഫ്ര​ഞ്ച് ​ലൈ​സി​യ​ത്തി​ലാ​യി​രു​ന്നു​ ​പ​ഠ​നം.​ ​​ഭാ​ഷാ​പ​ര​മാ​യ​ ​ബു​ദ്ധി​മു​ട്ടു​ക​ളും​ ​സ്വ​ത്വ​പ്ര​തി​സ​ന്ധി​യും​ ​വേ​ട്ട​യാ​ടി.​ ​എ​ങ്കി​ലും​ ​ഫ്ര​ഞ്ച്,​ ​ഇം​ഗ്ലീ​ഷ്,​ ​സ്വീ​ഡി​ഷ്,​ ​ജ​ർ​മ്മ​ൻ,​ ​ഇ​റ്റാ​ലി​യ​ൻ​ ​ഭാ​ഷ​ക​ളി​ൽ​ ​പ്രാ​വീ​ണ്യം​ ​നേ​ടി.
വി​യ​ന്ന​യി​ലെ​ ​ജീ​വി​തം​ ​അ​ത്ര​ ​എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല.​ ​പ്ര​ണ​യ​പ​രാ​ജ​യ​ങ്ങ​ളും​ ​ഒ​റ്റ​പ്പെ​ട​ലും​ ​അ​വ​രെ​ ​ക​ടു​ത്ത​ ​വി​ഷാ​ദ​ത്തി​ലേ​യ്ക്ക് ​ന​യി​ച്ചു.​ ​​നാ​ല് ​വ​ർ​ഷ​ത്തെ​ ​പ്ര​വാ​സ​ത്തി​ന് ​ശേ​ഷം​ ​പ​രാ​ജ​യം​ ​സ​മ്മ​തി​ച്ച് ​​ 1989​ൽ​ ​വീ​ണ്ടും​ ​ഇ​റാ​നി​ലേ​യ്ക്ക് ​മ​ട​ങ്ങി.​ ​ടെ​ഹ്രാ​നി​ൽ​ ​തി​രി​ച്ചെ​ത്തി​യെ​ങ്കി​ലും​ ​ന​ഗ​ര​ത്തി​ന്റെ​ ​മാ​റ്റ​വു​മാ​യി​ ​പൊ​രു​ത്ത​പ്പെ​ടാ​നാ​യി​ല്ല.​ ​എ​ങ്കി​ലും​ ​ടെ​ഹ്രാ​നി​ലെ​ ​ഇ​സ്ലാ​മി​ക് ​ആ​സാ​ദ് ​യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​ ​ചേ​ർ​ന്ന് ​വി​ഷ്വ​ൽ​ ​ക​മ്മ്യൂ​ണി​ക്കേ​ഷ​നി​ൽ​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദം​ ​നേ​ടി.​ ​അ​വി​ടെ​ ​വ​ച്ച് ​​വി​വാ​ഹി​ത​യാ​യെ​ങ്കി​ലും​ ​ബ​ന്ധം​ ​അ​ധി​ക​നാ​ൾ​ ​നീ​ണ്ടി​ല്ല.​ ​​ശ്വാ​സം​മു​ട്ടി​ക്കു​ന്ന​ ​സാ​മൂ​ഹി​ക​ ​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ​ ​സ​ർ​ഗ്ഗാ​ത്മ​ക​ ​സ്വാ​ത​ന്ത്ര്യ​മി​ല്ലെ​ന്ന് ​മ​ന​സ്സി​ലാ​ക്കി​ 1994​ൽ​ ​ഇ​റാ​ൻ​ ​എ​ന്നെ​ന്നേ​ക്കു​മാ​യി​ ​വി​ട്ടു.
വ​ര​ക​ളും​ ​സി​നി​മ​ക​ളും
ഫ്രാ​ൻ​സി​ലെ​ ​സ്ട്രാ​സ്ബ​ർ​ഗി​ലു​ള്ള​ ​സ്‌​കൂ​ൾ​ ​ഒ​ഫ് ​ഡെ​ക്ക​റേ​റ്റീ​വ് ​ആ​ർ​ട്സി​ലെ​ ​പ​ഠ​ന​മാ​യി​രു​ന്നു​ ​വ​ഴി​ത്തി​രി​വ്.​ ​അ​ങ്ങ​നെ​യാ​ണ് ​പ്ര​ശ​സ്ത​ ​ഫ്ര​ഞ്ച് ​കോ​മി​ക് ​ക​ലാ​കാ​ര​ന്മാ​രെ​ ​പ​രി​ച​യ​പ്പെ​ട്ട​തും​ ​ത​ന്റെ​ ​അ​നു​ഭ​വ​ങ്ങ​ൾ​ ​ഗ്രാ​ഫി​ക് ​നോ​വ​ൽ​ ​രൂ​പ​ത്തി​ൽ​ ​എ​ഴു​തു​ന്ന​തും.​ ​'​പെ​ർ​സെ​പോ​ളി​സ്"​ ​എ​ന്ന​ ​സ്വ​യം​ലി​ഖി​ത​ ​ഗ്രാ​ഫി​ക് ​നോ​വ​ൽ​ ​മർജാനെ​ ​ഒ​റ്റ​രാ​ത്രി​കൊ​ണ്ട് ​ആ​ഗോ​ള​ ​ശ്ര​ദ്ധ​യി​ലേ​യ്ക്ക് ​കൊ​ണ്ടു​വ​ന്നു.​ ​ഇ​റാ​നി​യ​ൻ​ ​വി​പ്ല​വ​കാ​ല​ത്ത് ​ഒ​രു​ ​പെ​ൺ​കു​ട്ടി​യെ​ന്ന​ ​നി​ല​യി​ൽ​ ​ത​നി​ക്കു​ണ്ടാ​യ​ ​അ​നു​ഭ​വ​ങ്ങ​ളും​ ​മാ​റി​യ​ ​രാ​ഷ്ട്രീ​യ​ ​സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​യി​രു​ന്നു​ ​ഇ​തി​വൃ​ത്തം.​ ​ക​റു​പ്പും​ ​വെ​ളു​പ്പും​ ​ചേ​ർ​ന്ന​ ​ല​ളി​ത​വും​ ​തീ​ക്ഷ്ണ​വു​മാ​യ​ ​ചി​ത്രീ​ക​ര​ണ​ ​ശൈ​ലി​ക്ക് ​ജ​ർ​മ്മ​ൻ​ ​എ​ക്സ്‌​പ്ര​ഷ​നി​സ​ത്തി​ന്റെ​ ​സ്വാ​ധീ​നം​ ​നി​ഴ​ലി​ച്ചു.​ 2007​ൽ​ ​മ​ർ​ജാ​നും​ ​വി​ൻ​സെ​ന്റ് ​പ​ര​നോ​ഡും​ ​ചേ​ർ​ന്ന് ​ഈ​ ​നോ​വ​ൽ​ ​ആ​നി​മേ​ഷ​ൻ​ ​ച​ല​ച്ചി​ത്ര​മാ​ക്കി.​ ​ഇ​ത് ​കാ​ൻ​ ​ഫി​ലിം​ ​ഫെ​സ്റ്റി​വ​ലി​ൽ​ ​ജൂ​റി​ ​പു​ര​സ്‌​കാ​രം​ ​നേ​ടി.​ ​​ഓ​സ്‌​കാ​റി​ന് ​നാ​മ​നി​ർ​ദ്ദേ​ശം​ ​ചെ​യ്യ​പ്പെ​ടു​ന്ന​ ​ആ​ദ്യ​ ​വ​നി​താ​ ​ആ​നി​മേ​ഷ​ൻ​ ​സം​വി​ധാ​യി​ക​യും​ ​മ​ർ​ജാ​ൻ​ ​സ​ത്രാ​പി​യാ​യി.​ ​'​പെ​ർ​സെ​പോ​ളി​സി​'​ന് ​ശേ​ഷം​ ​ശ്ര​ദ്ധേ​യ​മാ​യ​ ​പു​സ്ത​ക​ങ്ങ​ളും​ ​സി​നി​മ​ക​ളും​ ​മ​ർ​ജാ​ൻ​ ​സ​മ്മാ​നി​ച്ചു.​ ​ഇ​റാ​നി​യ​ൻ​ ​സ്ത്രീ​ക​ൾ​ ​ഒ​രു​മി​ച്ചി​രു​ന്ന് ​ചാ​യ​ ​കു​ടി​ക്കു​മ്പോ​ൾ​ ​പ​ങ്കു​വെ​ക്കു​ന്ന​ ​അ​വ​രു​ടെ​ ​പ്ര​ണ​യം,​ ​വി​വാ​ഹം,​ ​ലൈം​ഗി​ക​ത,​ ​സാ​മൂ​ഹി​ക​ ​സ​മ്മ​ർ​ദ്ദ​ങ്ങ​ൾ​ ​എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള​ ​തു​റ​ന്നു​പ​റ​ച്ചി​ലു​ക​ൾ​ ​ആ​വി​ഷ്‌​ക​രി​ക്കു​ന്ന​ഗ്രാ​ഫി​ക് ​നോ​വ​ലാ​ണ് ​'​എം​ബ്രോ​യ്ഡ​റീ​സ്'.​ ​ക​ടു​ത്ത​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കു​ള്ളി​ൽ​ ​ജീ​വി​ക്കു​മ്പോ​ഴും​ ​പു​ല​ർ​ത്തു​ന്ന​ ​സ്വ​ത​ന്ത്ര​ ​ചി​ന്ത​ക​ളും​ ​അ​വ​രു​ടെ​ ​പ​ര​സ്പ​ര​ ​പി​ന്തു​ണ​യും​ ​നോ​വ​ൽ​ ​വ്യ​ക്ത​മാ​ക്കു​ന്നു.​ ​സ്ത്രീ​പ​ക്ഷ​ ​വാ​യ​ന​യി​ൽ​ ​ഏ​റെ​ ​പ്രാ​ധാ​ന്യ​മു​ള്ള​ ​കൃ​തി​യാ​ണി​ത്.​ ​മ​ർ​ജാ​ന്റെ​ ​അ​മ്മ​യു​ടെ​ ​അ​മ്മാ​വ​നും​ ​പ്ര​ശ​സ്ത​ ​സം​ഗീ​ത​ജ്ഞ​നു​മാ​യി​രു​ന്ന​ ​നാ​സ​ർ​ ​അ​ലി​ ​ഖാ​ന്റെ​ ​ജീ​വി​ത​ത്തെ​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​ ​കൃ​തി​യാ​ണ് ​'​ചി​ക്ക​ൻ​ ​വി​ത്ത് ​പ്ലം​സ്'.​ ​ത​ന്റെ​ ​പ്രി​യ​പ്പെ​ട്ട​ ​സം​ഗീ​ത​ ​ഉ​പ​ക​ര​ണ​മാ​യ​ ​ത​ബ്ല​ ​ത​ക​ർ​ന്ന​തി​നെ​ ​തു​ട​ർ​ന്ന് ​ജീ​വി​ത​ത്തി​ന്റെ​ ​അ​ർ​ത്ഥം​ ​ന​ഷ്ട​പ്പെ​ട്ട് ​മ​ര​ണ​ത്തി​നാ​യി​ ​കാ​ത്തി​രി​ക്കു​ന്ന​ ​ഒ​രു​ ​ക​ലാ​കാ​ര​ന്റെ​ ​ക​ഥ​യാ​ണി​ത്.​ 2011​ൽ​ ​ഇ​ത് ​ഒ​രു​ ​ലൈ​വ്ആ​ക്ഷ​ൻ​ ​സി​നി​മ​യാ​യി​ ​അ​വ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്തു.​ ​റ​യാ​ൻ​ ​റെ​യ്‌​നോ​ൾ​ഡ്സ് ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​അ​ഭി​ന​യി​ച്ച​ ​ഡാ​ർ​ക്ക് ​കോ​മ​ഡി​ ​ഹൊ​റ​ർ​ ​സി​നി​മ​യാ​ണ് ​'​ദി​ ​വോ​യ്സ​സ്'.​ ​മാ​ന​സി​ക​ ​രോ​ഗ​മു​ള്ള​ ​ഒ​രു​ ​ഫാ​ക്ട​റി​ ​തൊ​ഴി​ലാ​ളി​യു​ടെ​ ​ക​ഥ​യാ​ണ് ​സി​നി​മ​ ​പ​റ​ഞ്ഞ​ത്.​ ​പ്ര​ശ​സ്ത​ ​ശാ​സ്ത്ര​ജ്ഞ​ ​മേ​രി​ ​ക്യൂ​റി​യു​ടെ​ ​ജീ​വി​ത​ത്തെ​യും​ ​അ​വ​രു​ടെ​ ​ക​ണ്ടെ​ത്ത​ലു​ക​ൾ​ ​ലോ​ക​ത്തു​ണ്ടാ​ക്കി​യ​ ​മാ​റ്റ​ങ്ങ​ളെ​യും​ ​ആ​സ്പ​ദ​മാ​ക്കി​ ​മ​ർ​ജാ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ജീ​വ​ച​രി​ത്ര​ ​സി​നി​മ​യാ​ണ് ​'​റേ​ഡി​യോ​ ​ആ​ക്ടീ​വ്'.​ 2022​ൽ​ ​ഇ​റാ​നി​ൽ​ ​മ​ഹ്സ​ ​അ​മീ​നി​യു​ടെ​ ​മ​ര​ണ​ത്തെ​ ​തു​ട​ർ​ന്ന് ​പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ ​സ്ത്രീ​ക​ളു​ടെ​ ​അ​വ​കാ​ശ​ ​സ​മ​ര​ങ്ങ​ളെ​ ​ആ​സ്പ​ദ​മാ​ക്കി,​ ​നി​ര​വ​ധി​ ​ക​ലാ​കാ​ര​ന്മാ​രെ​യും​ ​എ​ഴു​ത്തു​കാ​രെ​യും​ ​ഒ​രു​മി​ച്ച് ​ചേ​ർ​ത്ത് ​ത​യ്യാ​റാ​ക്കി​യ​ ​ഗ്രാ​ഫി​ക് ​നോ​വ​ലാ​ണ് ​'​വു​മ​ൺ,​ ​ലൈ​ഫ്,​ ​ഫ്രീ​ഡം"
ഫെ​മി​ന​ിസ്റ്റ​ല്ല,​ ​ഹ്യൂ​മ​നി​സ്റ്റ്
'​ഫെ​മി​നി​സ്റ്റ്" ​എ​ന്ന​തി​നേ​ക്കാ​ൾ​ ​'​ഹ്യൂ​മ​നി​സ്റ്റ്" ​(​മ​നു​ഷ്യ​സ്‌​നേ​ഹി​)​ ​എ​ന്ന് ​വി​ളി​ക്ക​പ്പെ​ടാ​നാ​യി​രു​ന്നു​ ​മ​ർ​ജാ​ന്റെ​ ​ആ​ഗ്ര​ഹം.​ ​ലോ​കം​ ​​വി​ഭ​ജി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും,​ ​വി​ഭ​ജ​നം​ ​ജ​ന​ങ്ങ​ൾ​ ​ത​മ്മി​ല​ല്ല​ ​മ​റി​ച്ച് ​അ​ധി​കാ​രി​ക​ളും​ ​സാ​ധാ​ര​ണ​ക്കാ​രും​ ​ത​മ്മി​ലാ​ണെ​ന്നും​ ​അ​വ​ർ​ ​വി​ശ്വ​സി​ച്ചു.​ 2006​-ൽ​ ​ഫ്ര​ഞ്ച് ​പൗ​ര​ത്വം​ ​സ്വീ​ക​രി​ച്ചു.​ ​എ​ന്നാ​ൽ​ 2025​-ൽ​ ​ഫ്ര​ഞ്ച് ​സ​ർ​ക്കാ​ർ​ ​ഇ​റാ​നോ​ട് ​കാ​ണി​ച്ച​ ​രാ​ഷ്ട്രീ​യ​ ​കാ​പ​ട്യ​ങ്ങ​ളി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​ഫ്രാ​ൻ​സി​ന്റെ​ ​പ​ര​മോ​ന്ന​ത​ ​ബ​ഹു​മ​തി​യാ​യ​ ​'​ലെ​ജി​യ​ൻ​ ​ഡി​ ​ഹോ​ണ​ർ"​ ​നി​ര​സി​ച്ച​തി​ലൂ​ടെ​ ​അ​വ​രു​ടെ​ ​നി​ല​പാ​ടി​ന്റെ​ ​ആ​ഴ​വും​ ​വ്യ​ക്ത​മാ​കും.
മ​ർ​ജാ​ൻ​ ​ഓ​ർ​മ്മ​ക​ൾ​ ​ലോ​ക​മെ​മ്പാ​ടു​മു​ള്ള​ ​മ​നു​ഷ്യാ​വ​കാ​ശ​ ​പോ​രാ​ട്ട​ങ്ങ​ളു​ടെ​ ​കെ​ടാ​ത്ത​ ​ക​ന​ലാ​ണ്.​ ​മി​ഡി​ൽ​ ​ഈ​സ്റ്റി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​സ്ത്രീ​ ​സ്വ​ത്വ​വും​ ​സ്വാ​ത​ന്ത്ര്യ​വും​ ​ഉ​യ​ർ​ത്തി​പ്പി​ടി​ച്ച​ ​വി​പ്ല​വ​കാ​രി​യെ,​​ ​ഭർത്താവും ​സ്വീ​ഡി​ഷ് ​​നി​ർ​മ്മാ​താ​വും​ ​ന​ട​നു​മാ​യ​ ​മ​ത്തി​യാ​സ് ​റി​പ്പ​യു​ടെ​ ​മ​ര​ണം​ കടുത്ത വിഷാദത്തിലാക്കി. ഒ​ടു​വി​ൽ​ ​ജൂ​ണി​ന്റെ​ ​തീ​രാ​ന​ഷ്ട​മാ​യി​ ​മ​ർ​ജാ​ൻ.​ ​'​'​എ​ന്റെ​ ​ജീ​വി​ത​ത്തി​ന്റെ​ ​പ്ര​ണ​യം​ ​എ​നി​ക്ക് ​ന​ഷ്ട​പ്പെ​ട്ടു​""​-​ ​ക​ടു​ത്ത​ ​വി​ഷാ​ദം​ ​പു​ത​ച്ച​ ​മർജാന്റെ​ ​വാ​ക്കു​ക​ളു​ടെ​ ​മ​ണ​മു​ണ്ട് ,​ മ​ര​ണ​ത്തി​നും!.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MARJAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY