SignIn
Kerala Kaumudi Online
Sunday, 12 July 2026 7.33 AM IST

നാവിലൂറും മലബാർ

as

ഏ​ല​യ്ക്ക​യി​ട്ട് ​അ​ടി​ച്ചെ​ടു​ത്ത​ ​ചൂ​ട് ​ചാ​യ,​ ​ആ​വി​ ​പ​റ​ക്കു​ന്ന​ ​ചി​ക്ക​ൻ​ ​ബി​രി​യാ​ണി​യു​ടെ​ ​ഗ​ന്ധം,​ ​ചി​ല്ല​ല​മാ​ര​യി​ൽ​ ​ആ​ളെ​ ​മ​യ​ക്കു​ന്ന​ ​ചെ​റു​ക​ടി​ക​ൾ,​ ​ഉ​പ്പി​ലി​ട്ട​ത്...​ ​അ​റ​ബി​ക്ക​ട​ലി​ന്റെ​ ​തീ​ര​ത്ത് ​മ​ല​ബാ​ർ​ ​രു​ചി​ക​ൾ​ ​മ​നം​മ​യ​ക്കു​ക​യാ​ണ്.​ ​മ​ല​ബാ​റി​ന് ​ഭ​ക്ഷ​ണം​ ​വെ​റു​മൊ​രു​ ​വി​ശ​പ്പ​ട​ക്ക​ൽ​ ​മാ​ത്ര​മ​ല്ല​;​ ​അ​ത് ​സ്നേ​ഹ​ത്തി​ന്റെ​ ​ഭാ​ഷ​യും​ ​സം​സ്കാ​ര​ത്തി​ന്റെ​ ​അ​ട​യാ​ള​വും​ ​ത​ല​മു​റ​ക​ൾ​ ​കൈ​മാ​റി​യ​ ​പൈ​തൃ​ക​വു​മാ​ണ്.
ക​ട​ൽ​ ​ക​ട​ന്നെ​ത്തി​യ​വ​രു​ടെ​യും​ ​ക​ട​ൽ​ ​ക​ട​ന്നു​പോ​യ​വ​രു​ടെ​യും​ ​സം​ഭാ​വ​ന​ക​ൾ​ ​ചേ​ർ​ന്ന​താ​ണ് ​മ​ല​ബാ​റി​ന്റെ​ ​രു​ചി​ ​വൈവിദ്ധ്യം.​ ​അ​റ​ബി​ക്ക​ട​ലി​ന്റെ​ ​തീ​ര​ത്ത് ​നൂ​റ്റാ​ണ്ടു​ക​ളാ​യി​ ​ന​ട​ന്ന​ ​വ്യാ​പാ​ര​ങ്ങ​ളും​ ​സം​സ്കാ​ര​ങ്ങ​ളു​ടെ​ ​കൈ​മാ​റ്റ​വും​ ​മ​ല​ബാ​റി​ന്റെ​ ​അ​ടു​ക്ക​ള​ക​ളെ​ ​സ​മ്പ​ന്ന​മാ​ക്കി.​ ​എ​രി​വും​ ​പു​ളി​യും​ ​മ​ധു​ര​വും​ ​ഒ​ത്തു​ചേ​ർ​ന്ന​ ​രു​ചി​ക്കൂ​ട്ടി​ൽ​ ​ച​രി​ത്ര​ത്തി​ന്റെ​ ​അ​ട​രു​ക​ളും​ ​മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ളു​ടെ​ ​ഊ​ഷ്മ​ള​ത​യും​ ​നി​റ​ഞ്ഞു​നി​ൽ​ക്കു​ന്നു.
മൊ​ഞ്ചു​ള്ള​ ​രു​ചി​കൾ
ചൂ​ട് ​ക​ല്ലു​മ്മ​ക്കാ​യ​യും​ ​ഐ​സൊ​ര​തി​യും​ ​മി​ൽ​ക്ക് ​സ​ർ​ബ്ബ​ത്തും​ ​സ​നേ​ഹ​ത്തി​ൽ​പ്പൊ​തി​ഞ്ഞ് ​ന​ൽ​കു​ന്ന​ ​കോ​ഴി​ക്കോ​ട്.​ ​കു​റ്റി​ച്ചി​റ​ ​ബി​രി​യാ​ണി​യും​ ​ക​ല്ലു​മ്മ​ക്കാ​യ​യും​ ​ഹ​ൽ​വ​യും​ ​ക​ഴി​ക്കാ​ൻ​ ​മ​റ​ക്ക​ല്ലേ​യെ​ന്ന് ​ഓ​ർ​മ്മി​പ്പി​ക്കു​ന്ന​വ​രു​മു​ണ്ട്.​ ​അ​ത്ര​യേ​റേ​യു​ണ്ട് ​രു​ചി​മ​ന​സു​ക​ളി​ൽ​ ​കോ​ഴി​ക്കോ​ട​ൻ​ ​മ​ഹി​മ.​ ​ചാ​യ​ക്കൊ​പ്പം​ ​അ​വ​ലും​ ​പ​ഴ​വും​ ​നി​റ​ച്ച് ​മ​ഞ്ഞ​ ​നി​റ​ത്തി​ലു​ള്ള​ ​ഏ​ലാ​ഞ്ചി​ ​ക​ഴി​ച്ചു​കൊ​ണ്ട് ​തു​ട​ങ്ങു​ന്ന​ ​പു​ല​രി.​ ​ക​ണ്ടാ​ൽ​ ​പ​ഴം​ ​പൊ​രി​യാ​ണെ​ന്ന് ​തെ​റ്റി​ദ്ധ​രി​ക്കു​മെ​ങ്കി​ലും​ ​പൊ​രി​ച്ചെ​ടു​ക്കാ​തെ​ ​ആ​വി​യി​ൽ​ ​വേ​വി​ച്ചൊ​രു​ ​ഐ​റ്റം.​ ​മീ​നും​ ​ഇ​റ​ച്ചി​യും​ ​നി​റ​ച്ചൊ​രു​ ​ക​ൽ​മാ​സും​ ​ക​ല്ലു​മ്മ​ക്കാ​യു​മെ​ല്ലാ​മു​ണ്ടാ​കും.​ ​മി​ഠാ​യി​ത്തെ​രു​വി​ലെ​ ​ഹ​ൽ​വ​ ​കൊ​തി​പ്പി​ക്കും.​ ​കോ​ഴി​ക്കോ​ടി​ന്റെ​ ​ഹ​ൽ​വാ​ ​മ​ധു​ര​ത്തി​ൽ​ ​ഒ​രു​ ​പോ​ലെ​ ​അ​ലി​ഞ്ഞു​തീ​ർ​ന്ന​വ​രാ​ണ് ​മ​ല​യാ​ളി​ക​ളും​ ​ബ്രി​ട്ടി​ഷു​കാ​രും​ ​പോ​ർ​ച്ചു​ഗീ​സു​കാ​രു​മൊ​ക്കെ.​ ​മ​ധു​രം​ ​കൊ​ണ്ട​ല്ല,​ ​അ​തി​ന്റെ​ ​ഗു​ണം​ ​കൊ​ണ്ടാ​ണ് ​ഈ​ ​ഹ​ൽ​വ​ ​ജ​ന​മ​ന​സു​ക​ളി​ൽ​ ​കു​ടി​യേ​റി​യ​ത്.​ ​മ​ധു​ര​ത്തി​ന്റെ​ ​പേ​രി​ൽ​ ​ഒ​രു​തെ​രു​വ് ​ത​ന്നെ​ ​ഉ​യി​ർ​കൊ​ണ്ടു!
കു​റ്റി​ച്ചി​റ,​ ​പാ​ര​ഗ​ൺ,​ ​റ​ഹ്മ​ത്ത്,​ ​ബോംബെ..​പ്ര​ശ​സ്ത​മാ​യ​ ​ഹോ​ട്ട​ലു​ക​ളി​ൽ​ ​നി​ന്ന് ​ബി​രി​യാ​ണി​ ​മ​ണം​ ​മാ​ടി​വി​ളി​ക്കും.​ ​ഇ​തി​നി​ടെ​ ​മ​റ​ക്കാ​തെ​ ​രു​ചി​ച്ച് ​നോ​ക്ക​ണം​ ​ഭാ​സ്ക​രേ​ട്ട​ന്റെ​ ​ക​ട​യി​ലെ​ ​മി​ൽ​ക് ​സ​ർ​ബ​ത്ത്’.​ ​ഐ​സ് ​ഉ​ട​ച്ചി​ട്ട്,​ ​സ​ർ​ബ​ത്തൊ​ഴി​ച്ച് ​പാ​ലൊ​ഴി​ച്ച് ​ന​ൽ​കു​ന്ന​ ​ആ​ ​ഒ​രു​ ​ഗ്ലാ​സ് ​അ​ക​ത്താ​ക്കി​യാ​ൽ​ ​ഇ​ങ്ങ​ള് ​പ​റ​യും​ ​'​'​ആ​ഹാ​ ​സ്വ​ർ​ഗം​""​!​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​കോ​ഴി​ക്കോ​ട്ടു​കാ​രു​ടെ​ ​ദാ​ഹ​മ​ക​റ്റു​ന്ന​ ​മി​ൽ​ക് ​സ​ർ​ബ​ത്തി​ൻ​ ​രു​ചി​ ​തേ​ടി​യെ​ത്തു​ന്ന​വ​ർ​ ​നി​ര​വ​ധി​യാ​ണ്.
ക​പ്പ​ലോ​ടി​ക്കും​ ​
ചെ​റു​ക​ടി​കൾ
സു​ലൈമാ​നി​യും​ ​രു​ചി​ച്ച് ​ന​ഗ​രം​ ​ചു​റ്റു​മ്പോ​ഴേക്കും​ ​ക​ട​ക​ളി​ലെ​ ​ചി​ല്ലു​കൂ​ട്ടി​നു​ള്ളി​ൽ​ ​പ​ല​ഹാ​രം.​ ​പി​ന്നെ​ ​ബീ​ച്ചി​ലെ​ത്തി​ ​ന​ല്ലൊ​രു​ ​ചാ​യ​യും​ ​കാ​ട​മു​ട്ട​ ​ഫ്രൈയും​ ​ഫൈവ് ​സ്റ്റാ​ർ​ ​ലെ​വ​ലി​ൽ​ ​ക​ഴി​ക്കു​ന്ന​ത് ​പ്ര​ത്യേ​കം​ ​വൈബാ​ണ്.​ ​പ്ര​ത്യേ​ക​ ​ഡി​സൈ​നി​ലും​ ​നി​റ​ത്തി​ലു​മു​ള്ള​ ​ഉ​ന്തു​വ​ണ്ടി​ക​ളും​ ​വ​റു​ത്തു​ ​വ​ച്ച​ ​കോ​ഴി​ക്ക​ക​ത്ത് ​മു​ട്ട​ ​നി​റ​ച്ചു​ണ്ടാ​ക്കി​യ​ ​‘​കോ​ഴി​ ​നി​റ​ച്ച​ത ് ’,​ ​ക​ണ്ടാ​ൽ​ ​പു​ഡ്ഡി​ങ്ങി​ന്റെ​ ​ഛാ​യ​യു​ള്ള​ ​‘​മു​ട്ട​മാ​ല​’​,​​ ​പ​ഴ​മു​ട​ച്ച് ​തേ​ങ്ങ​യും​ ​പ​ഞ്ച​സാ​ര​യും​ ​ചേ​ർ​ത്തു​ണ്ടാ​ക്കു​ന്ന​ ​‘​ഉ​ന്ന​ക്കാ​യ​’,​ ​ച​ട്ടി​പ്പ​ത്തി​രി,​ ചി​ക്ക​ൻ​ ​പൊ​ട്ടി​ത്തെ​റി​ച്ച​ത്,​ ​കൂ​ന്ത​ൽ​ ​ഫ്രൈ,​ ​ലോ​ലി​പ്പോ​പ്പ്,​ ​കോ​ളി​ഫ്ല​വ​ർ​ ​പൊ​രി​ച്ച​ത് ​... അ​ങ്ങ​നെ​ ​കൊ​തി​യൂ​റും​ ​പ​ല​ഹാ​ര​ങ്ങ​ളും​ ​മാ​ടി​ ​വി​ളി​ച്ചു​കൊ​ണ്ടേ​യി​രി​ക്കും.
കോ​ഴി​ക്കോ​ട​ൻ​ ​രു​ചി​ക​ളു​ടെ​ ​ഹൃ​ദ​യ​ഭാ​ഗ​മാ​ണ് ​മാ​പ്പി​ള​ ​വി​ഭ​വ​ങ്ങ​ൾ.​ ​തെ​ക്കേ​പ്പു​റ​ത്തെ​ ​പ​ഴ​യ​ ​ത​റ​വാ​ടു​ക​ളു​ടെ​ ​അ​ടു​ക്ക​ള​ക​ളി​ൽ​ ​നി​ന്ന് ​ലോ​ക​ത്തി​ന്റെ​ ​പ​ല​ ​ഭാ​ഗ​ങ്ങ​ളി​ലേ​യ്ക്കും​ ​യാ​ത്ര​ ​ചെ​യ്ത് ​ഇ​വ​ ​മ​ല​ബാ​റി​ന്റെ​ ​ഐ​‌​ഡ​ന്റി​റ്റി​യാ​യി.​ ​ച​ട്ടി​പ്പ​ത്തി​രി​യും​ ​ഉ​ന്ന​ക്കാ​യ​യും​ ​ഇ​റ​ച്ചി​പ്പ​ത്തി​രി​യും​ ​അ​ലീ​സ​യും​ ​ചി​പ്പി​യ​പ്പ​വു​മ​ങ്ങ​നെ​ ​രുചികൾ കഥ​ക​ൾ​ ​പ​റ​യു​ന്നു.
ത​ല​ശേരി​ ​ബി​രി​യാ​ണി
നെ​യ്യി​ൽ​ ​വ​റു​ത്തെ​ടു​ത്ത​ ​മ​സാ​ല​ക്കൂ​ട്ടു​ക​ൾ​ ​ചേ​ർ​ത്ത് ​ഇ​ള​ക്കി​യെ​ടു​ക്കു​ന്ന​ ​ത​ല​ശേ​രി​ ​ബി​രി​യാ​ണി​​ ​മോ​ഹി​പ്പി​ക്കും.​ ​ന​ഗ​ര​ത്തി​ന്റെ​ ​ഹൃ​ദ​യ​ഭാ​ഗ​ത്തു​ള്ള​ ​പാ​രി​സ് ​ഹോ​ട്ട​ൽ​ ​ത​ല​ശേരി​ ​ബി​രി​യാ​ണി​യു​ടെ​ ​ഈ​റ്റി​ല്ല​മാ​ണ്.​ ​അ​ടു​ത്ത​ ​ത​ലശേരി​ ​സ്പെ​ഷ്യ​ലാ​ണ് ​കോ​ഴി​ക്കോ​ൽ.​ ​പേ​ര് ​കേ​ട്ടാ​ൽ​ ​ക​രു​തും​ ​ചി​ക്കി​പ്പെ​റു​ക്കി​ ​ന​ട​ക്കു​ന്ന​ ​കോ​ഴി​യു​ടെ​ ​കാ​ൽ​ ​പൊ​രി​ച്ച​താ​ണെ​ന്ന്.​ ​എ​ന്നാ​ൽ​ ​ഇ​ത് ​അ​ത​ല്ല.​ ​ക​പ്പ​ ​കൊ​ണ്ടു​ണ്ടാ​ക്കി​യ​ ​ഒ​രു​ ​പ്ര​ത്യേ​ക​ ​ഐ​റ്റം​’.​ ​ത​ല​ശേ​രി​ ​പ​ട്ട​ണ​ത്തി​ലെ​ ​ത​ട്ടു​ക​ട​ക​ളി​ലെ​ ​ത​റ​വാ​ടി.​ ​ക​ട്ടി​ ​കു​റ​ച്ച് ​ചെ​റു​താ​യി​ ​അ​രി​ഞ്ഞി​ട്ട​ ​ക​പ്പ,​ ​മ​സാ​ല​യും​ ​ചേ​ർ​ത്ത് ​കോ​ഴി​ക്കാ​ലു​ ​പോ​ലെ​ ​പൊ​രി​ച്ചെ​ടു​ക്കു​മ്പോ​ൾ​ ​വാ​യി​ൽ​ ​ക​പ്പ​ലോ​ടും.​ ​മീ​ൻ​ ​വി​ഭ​വ​ങ്ങ​ൾ​ക്കും​ ​മ​ല​ബാ​റി​ന്റെ​ ​ഭ​ക്ഷ​ണ​ ​സം​സ്കാ​ര​ത്തി​ൽ​ ​പ്ര​ത്യേ​ക​ ​സ്ഥാ​ന​മു​ണ്ട്.​ ​മു​ള​കി​ട്ട​ ​മീ​ൻ​ക​റി​യും​ ​തേ​ങ്ങ​ ​അ​ര​ച്ച​ ​മീ​ൻ​ക​റി​യും​ ​ചെ​മ്മീ​ൻ​ ​വി​ഭ​വ​ങ്ങ​ളു​ടെ​ ​വൈ​വി​ദ്ധ്യ​വും​ ​തീ​ൻ​മേ​ശ​ക​ളെ​ ​സ​മ്പ​ന്ന​മാ​ക്കി​യി​ട്ടേ​യു​ള്ളൂ.
ച​രി​ത്രം​ ​ചി​ല​പ്പോ​ൾ​ ​അ​ടു​ക്ക​ള​ക​ളി​ലും​ ​ജീ​വി​ച്ചി​രി​ക്കും.​ ​ത​ല​മു​റ​ക​ൾ​ ​കൈ​മാ​റി​യ​ ​പാ​ച​ക​ര​ഹ​സ്യ​ങ്ങ​ളി​ലും​ ​വീ​ട്ട​മ്മ​മാ​രു​ടെ​ ​കൈ​പ്പു​ണ്യ​ത്തി​ലും​ ​ഉ​ത്സ​വ​ ​വി​രു​ന്നു​ക​ളി​ലും​ ​അ​തി​ഥി​ക​ൾ​ക്കാ​യി​ ​തു​റ​ന്ന​ ​തീ​ൻ​മേ​ശ​ക​ളി​ലു​മാ​ണ് ​മ​ല​ബാ​റി​ന്റെ​ ​യ​ഥാ​ർ​ഥ​ ​ച​രി​ത്രം​ ​ഒ​ളി​ഞ്ഞി​രി​ക്കു​ന്ന​ത്.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​മ​ല​ബാ​റി​ന്റെ​ ​രു​ചി​പ്പെ​രു​മ​ ​ഒ​രു​ ​ഭ​ക്ഷ​ണ​ക​ഥ​ ​മാ​ത്ര​മ​ല്ല​;​ ​ഒ​രു​ ​നാ​ടി​ന്റെ​ ​ആ​ത്മാ​വി​ന്റെ​ ​ക​ഥ​ ​കൂ​ടി​യാ​ണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION