SignIn
Kerala Kaumudi Online
Wednesday, 14 October 2026 2.10 AM IST

മൂവാറ്റുപുഴയിലെ കാർഷോറൂമിന് തീയിട്ട് 'കഴിവ്' തെളിയിച്ചു, പിന്നാലെ പാകിസ്ഥാനിലെ 'ബോസ്' പറഞ്ഞപോലെ ജൂത പള്ളിക്ക് തീയിട്ട യുവാവ് പിടിയിൽ

abin-p-paul
എബിൻ പി പോൾ

കൊച്ചി: എറണാകുളത്തെ ജൂതപ്പള്ളിയുടെ മുഖ്യകവാടത്തിൽ തീയിട്ട പ്രതിക്ക് പാകിസ്ഥാൻ തീവ്രവാദികളുമായി ബന്ധം. സംഭവത്തിൽ കുന്നത്തുനാട് പുത്തൻകുരിശ് ഐക്കരനാട് വടയമ്പാടി കാവാലംകുഴി വീട്ടിൽ എബിൻ പി. പോളാണ് (32) അറസ്റ്റിലായത്. ആക്രമണത്തിന് പ്രേരിപ്പിച്ച ആളുമായി ഒരുമാസത്തെ പരിചയമേയുള്ളൂ എന്നാണ് മൊഴി. പേരറിയാത്ത ഇയാളെ 'ബോസ്' എന്നാണ് വിളിക്കുന്നത്.
ആക്രമണം വിജയിച്ചാൽ ഉത്തർപ്രദേശിലും ഡൽഹി, മുംബയ്, അമൃത്സർ നഗരങ്ങളിലും എബിനെക്കൊണ്ട് സ്‌ഫോടനം നടത്താൻ തീവ്രവാദികൾ പദ്ധതിയിട്ടിരുന്നു. ഇതുസംബന്ധിച്ച് 'ബോസ്' അയച്ച സന്ദേശം എബിന്റെ മൊബൈലിൽ നിന്ന് കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ചു.

ജൂതപ്പള്ളി ആക്രമിക്കാൻ ടെലഗ്രാം, ഇൻസ്റ്റഗ്രാം എന്നിവയിലൂടെയാണ് നിർദ്ദേശം ലഭിച്ചത്. 'ഫയർ ഇൻസിഡന്റ്' നടത്താനായിരുന്നു നിർദ്ദേശം. തീയിടുന്നതിനായി പള്ളിയുടെ ചിത്രം അയച്ചുകൊടുത്ത് അനുമതി വാങ്ങി. വീഡിയോയിൽ ചിത്രീകരിക്കണമെന്ന നിർദ്ദേശപ്രകാരം ഗേറ്റിന് മുന്നിൽ മൊബൈൽ ക്യാമറ ഓണാക്കിയാണ് തീയിട്ടത്.


അതേസമയം 'ബോസിനെ' തിരിച്ചറിഞ്ഞിട്ടില്ല. എസ്.ആർ എന്ന ചുരുക്കപ്പേരിലാണ് എബിൻ ബന്ധപ്പെട്ടെന്നാണ് സൂചന. എബിന്റെ മൊബൈലും ലാപ്‌ടോപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരെ ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തും. ഇയാളെ ഐ.ബി, റോ, പൊലീസിന്റെ ഭീകരവിരുദ്ധ വിഭാഗം, സംസ്ഥാന ഇന്റലിജൻസ് എന്നിവയിലെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു.


തുടക്കം കാർഷോറൂമിന് തീയിട്ട്


തന്റെ കഴിവ് തെളിയിക്കാൻ മൂവാറ്റുപുഴയിലെ കാർ ഷോറൂമിന് മാർച്ചിൽ തീയിട്ടെന്ന് എബിൻ പൊലീസിനോട് പറഞ്ഞു. ഈ കേസിൽ പിടിയിലായിരുന്നില്ല. ദൃശ്യം അയച്ചുകൊടുത്തതിന് ക്രിേ്രപ്രാ കറൻസി ലഭിച്ചു. കൂടുതൽ ലക്ഷ്യങ്ങൾ നടപ്പാക്കാൻ പണം വാഗ്ദാനം ചെയ്തിരുന്നു.


പൂനെയിൽ ഫാഷൻ ഡിസൈനിംഗ് കോഴ്സ് പാസായ എബിൻ വീട്ടിൽ ഒതുങ്ങിക്കൂടുന്ന പ്രകൃതക്കാരനാണ്. പക്ഷേ സമൂഹമാദ്ധ്യമങ്ങളിൽ സജീവമാണ്. തിങ്കളാഴ്ച പുലർച്ചെ 2.40നാണ് എറണാകുളം മാർക്കറ്റ് റോഡിലെ കടവുംഭാഗം ജൂതപ്പള്ളിയുടെ കവാടത്തിൽ തീയിട്ടത്. സെൻട്രൽ എ.സി.പി സിബി ടോം, ഇൻസ്‌പെക്ടർ അനീഷ് ജോയി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

English Summary

A 32-year-old man, Ebin P. Paul, from Vadayampady in Ernakulam district, has been arrested for allegedly setting fire to the main entrance of a Jewish synagogue in Ernakulam. Investigators suspect links between the accused and Pakistan-based extremists. According to his statement, he had known the person who allegedly instigated the attack for only a month and referred to the unidentified individual as “Boss.”

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JEWISH SYNAGOGUE FIRE, MAN HELD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY