SignIn
Kerala Kaumudi Online
Saturday, 13 June 2026 7.49 PM IST

ഓപ്പറേഷൻ തണ്ടർ: 7.369 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

sou

ആലപ്പുഴ: എക്സൈസ് വകുപ്പിന്റെ ലഹരി വിരുദ്ധ ദൗത്യമായ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി 7.369കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശിയെ ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു.

ഒഡിഷ ഗജാബതി ലുഡുറു ട്രിറ്റ് മരപ്പുള്ളി സ്വദേശി സൗമ്യ പ്രകാശ് നായികാണ്(28) പിടിയിലായത്.

ചേർത്തല കാർത്ത്യായിനി ക്ഷേത്രത്തിന് മുൻവശത്ത് നടത്തിയ പരിശോധനയിലാണ് ഇയാൾ സഞ്ചരിച്ച സ്കൂട്ടറിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയത്. സർക്കിൾ ഇൻസ്പെക്ടർ എ.സെബാസ്റ്റ്യന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

പരിശോധനാ സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ ദിലീപ് സി.പി., അസി. എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് സുധീർ, എം.സി. ബിനു, പ്രിവന്റീവ് ഓഫീസർ അനിലാൽ പി.,ഓംകാർ നാഥ്, സിവിൽ എക്സൈസ് ഓഫീസർമാരായ സാജൻ ജോസഫ്, റെനീഷ് എം.ആർ, ജോസഫ് തോമസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ വിജി .എം എന്നിവർ പങ്കെടുത്തു.

അരൂർ,അരൂക്കുറ്റി,വടുതല മേഖലകളിൽ വിതരണം ചെയ്യുന്നതിനായി എത്തിച്ചതാണെന്നാണ് എക്സൈസിന് ലഭിച്ച പ്രാഥമിക വിവരം. കഞ്ചാവിന്റെ ഉറവിടവും ഉപഭോക്താക്കളെയും കണ്ടെത്താൻ അന്വേഷണം ശക്തമാക്കിയതായി എക്സൈസ് അറിയിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY