
കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 750 ഗ്രാം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി സജേദുൾ ഹഖിനെയാണ് (36) കുന്നത്ത്നാട് പൊലീസ് അറസ്റ്റ് ചെയ്തത്. കിഴക്കമ്പലം ഭാഗത്ത് നിന്നാണ് ബാഗിൽ സൂക്ഷിച്ച കഞ്ചാവുമായി ഇയാളെ പിടികൂടിയത്. എസ്.ഐ. എം. അഭിജിത്ത്, എ.എസ്.ഐ. സി.ഇ. അബ്ദുൽ റഷീദ്, എസ്.സി.പി.ഒ.മാരായ പി.എ. റിഷാദ്, ടി.എ. സിറാജ്, സി.പി.ഒ. എൻ.ജി. അനീഷ് എന്നിവർ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |