
തിരുവനന്തപുരം: മദ്യ ലഹരിയിൽ വീടിനു നേർക്കു കല്ലെറിഞ്ഞ രണ്ടു പേരെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം പിറവിളാകം വീട്ടിൽ അപ്പൂസ് എന്നു വിളിക്കുന്ന സൗരവ്(21), വെങ്ങാനൂർ വാരത്തിൽ മേലേ വീട്ടിൽ നന്ദു എന്നു വിളിക്കുന്ന അജയ്(30) എന്നിവരാണ് അറസ്റ്റിലായതെന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ വി.ഡി. റെജിരാജ് അറിയിച്ചു. കരയടിവിളയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
മൂന്നംഗ സംഘത്തിലെ രണ്ടു പേരാണ് വിഴിഞ്ഞം പൊലീസിന്റെ പിടിയിലായത്.സൗരവ് സ്റ്റേഷനിലെ റൗഡി പട്ടികയിലുൾപ്പെട്ടതാണെന്ന് എസ്.എച്ച്.ഒ പറഞ്ഞു. കല്ലേറിൽ വീടിന്റെ ജനാലച്ചില്ല് തകർന്നു. വീട്ടമ്മയായ യുവതി പെട്ടെന്നു മാറിയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.പ്രതികളിൽ നിന്നു കമ്പിവടി കണ്ടെടുത്തതായും പിടികിട്ടാനുളള പ്രതിക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |