SignIn
Kerala Kaumudi Online
Wednesday, 14 October 2026 3.56 AM IST

തൊഴിലാളിയുടെ ആത്മഹത്യ: മുൻകൂർ ജാമ്യാപേക്ഷ തള്ളി

e

തൃശൂർ: വരന്തരപ്പിള്ളി കുണ്ടായി എസ്റ്റേറ്റിൽ ജോലിസ്ഥലത്തെ മാനസിക പീഡനത്തെത്തുടർന്ന് ഭിന്നശേഷിക്കാരിയായ യുവതി ആത്മഹത്യ ചെയ്ത കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളി. ഹാരിസൺ പ്ലാന്റേഷൻസിലെ മുതിർന്ന ഉദ്യോഗസ്ഥരായ ഇടുക്കി സ്വദേശി ബെന്നി മാത്യു (59), പത്തനംതിട്ട സ്വദേശി വർഗീസ് ജോർജ് (64), ഇടുക്കി രാജകുമാരി സ്വദേശി ആൽബിൻ സിബി (28) എന്നിവരുടെ ജാമ്യാപേക്ഷകളാണ് ജില്ലാ സെഷൻസ് ജഡ്ജി പി.എസ്.ശശികുമാർ തള്ളിയത്.

സെപ്തംബർ 21നായിരുന്നു സംഭവം. എസ്റ്റേറ്റിലെ സ്റ്റോർ ചുമതലയുണ്ടായിരുന്ന ഭിന്നശേഷിക്കാരിയായ യുവതിയെ ഫീൽഡ് വാച്ചറായി സ്ഥാനമാറ്റം നൽകിയതിനെത്തുടർന്നുണ്ടായ കടുത്ത മാനസികസമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. എസ്റ്റേറ്റിലെ ഇലക്ട്രിക് ടവറിൽ തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. സംഭവത്തെത്തുടർന്ന് പ്രദേശത്ത് വലിയ ജനരോഷവും സംഘർഷാവസ്ഥയും ഉടലെടുത്തിരുന്നു.
മാനേജ്‌മെന്റിന്റെ പീഡനം മൂലം സാധാരണ തൊഴിലാളി ആത്മഹത്യ ചെയ്യാനിടയായ സംഭവം ലളിതമായി കാണാനാകില്ലെന്നും ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാൻ ഇടയുണ്ടെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി നടപടി. പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവ. പ്ലീഡർ കെ.പി.അജയകുമാർ ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY