
തിരൂർ : രാത്രിയിൽ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന കുടുംബത്തെ ആക്രമിച്ച കേസിലെ പ്രതി തിരൂർ പുതിയങ്ങാടിയിൽ താമസക്കാരനായ ഏഴൂർ പൊട്ടച്ചോലപ്പടി അജിതിനെ(30) പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞദിവസം തിരൂർ വിഷുപ്പാടത്ത് വച്ചായിരുന്നു സംഭവം. അക്രമം തടയാൻ ചെന്ന വ്യക്തിയേയും ആക്രമിക്കുകയും ബൈക്ക് നശിപ്പിക്കുകയും ചെയ്തു. നിരവധി അടിപിടി കേസുകളിൽ പ്രതിയാണിയാൾ.
രാത്രിയിൽ സ്ത്രീകൾ യാത്ര ചെയ്യുമ്പോൾ അവരുടെ മുന്നിലേക്ക് ചാടുകയും അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്യുന്ന പതിവ് പ്രതിക്കുണ്ട്. ലഹരി ഉപയോഗിക്കുന്നയാളാണ്. ബൈക്കിലുണ്ടായിരുന്ന സ്ത്രീയുടെ പരാതി പ്രകാരമാണ് പൊലീസ് കേസെടുത്തത്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തിരൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്ത്, സബ് ഇൻസ്പെക്ടർമാരായ അനുഷ ,മിഥുൻ , നസീർ തിരൂർക്കാട് , എസ്.സി.പി.ഒ. ശശി, സി.പി.ഒ. മാരായ ആശിഷ് ,ടോണി ,അനന്തു ,ദിൽജിത്ത് ,പ്രദീപ് എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |