SignIn
Kerala Kaumudi Online
Wednesday, 14 October 2026 4.37 AM IST

മോഷണത്തിനിടെ കൊലപാതകമെന്ന് നിഗമനം; വയോധിക വീട്ടിൽ മരിച്ചനിലയിൽ

savithri

ഇരിങ്ങാലക്കുട: കാറളത്ത് വയോധികയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. മോഷണത്തിനിടെ നടന്ന കൊലപാതകമെന്ന് നിഗമനം. കാറളം മൃഗാശുപത്രിക്കു പിറകിൽ അരുമ്പിള്ളി വിജയന്റെ ഭാര്യ സാവിത്രിയാണ് (79) മരിച്ചത്. ഇന്നലെ വൈകിട്ട് സ്‌കൂൾ വിട്ടുവന്ന പേരക്കുട്ടി ഋതികയാണ് വിടിനകത്ത് മരിച്ചനിലയിൽ സാവിത്രിയെ കണ്ടത്. മകൻ സുമേഷും ഭാര്യ ഗ്രീഷ്മയും അച്ഛൻ വിജയനെ കൊണ്ട് ആശുപത്രിയിൽ പോയ സമയത്തായിരുന്നു കൊലപാതകം. സാവിത്രി മാത്രമാണ് ഈ സമയം വീട്ടിൽ ഉണ്ടായിരുന്നത്.

സാവിത്രിയുടെ കൈയിലുണ്ടായിരുന്ന അഞ്ച് സ്വർണവളയും അഞ്ച് പവന്റെ സ്വർണമാലയും മോതിരവും നഷ്ടപ്പെട്ടിട്ടുണ്ട്. കഴുത്തിലും കൈകളിലും ബലപ്രയോഗത്തിന്റെ പാടുകളുള്ളതായി പൊലീസ് പറഞ്ഞു. വീടിനകത്ത് മുളകുപൊടി വിതറിയ നിലയിലായിരുന്നു. എന്നാൽ, അലമാരയും മറ്റും തുറന്നിരുന്നില്ല.

ഡി.െഎ.ജി ടി.നാരായണൻ, റൂറൽ എസ്.പി മുഹമ്മദ് നദീം, അഡിഷണൽ എസ്.പി ടി.എസ്.സിനോജ്, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി എം.കെ.ഷാജി എന്നിവരുടെ നേതൃത്വത്തിൽ ഡോഗ് സ്‌ക്വാഡ്, ഫിഗർപ്രിന്റ്, ഫോറൻസിക് വിഭാഗങ്ങൾ സ്ഥലത്തെത്തി പരിശോധന നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY