SignIn
Kerala Kaumudi Online
Wednesday, 14 October 2026 3.56 AM IST

ബൈക്ക് മോഷ്ടിച്ച് ബാഗ് തട്ടിപ്പറിച്ച നേപ്പാൾ സ്വദേശി പിടിയിൽ

aa

തൃശൂർ: ബൈക്ക് മോഷ്ടിച്ച് പിടിച്ചുപറി നടത്തിയ നേപ്പാൾ സ്വദേശി അറസ്റ്റിൽ. നേപ്പാൾ ജാപ്പ സ്വദേശി അജാദ് മിയയാണ് (36) തൃശൂർ ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. ജോലി തേടി ഒരു മാസം മുൻപാണ് കുടുംബസമേതം ഇയാൾ തൃശൂരിലെത്തിയത്. ദിവാൻജി മൂലയ്ക്ക് സമീപം നിന്ന് ഒരു വിക്രാന്ത് ബൈക്ക് മോഷ്ടിച്ചിരുന്നു. ഇതേ ബൈക്ക് ഉപയോഗിച്ച് കോലഴി ഭാഗത്ത് നിന്ന് ഒരു വഴിയാത്രക്കാരിയുടെ ബാഗും പ്രതി മോഷ്ടിച്ചിരുന്നു. പതിനായിരത്തോളം രൂപ ബാഗിലുണ്ടായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12നായിരുന്നു സംഭവം. തുടർന്ന് സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ നിന്നാണ് പ്രസ് ക്ലബിന് സമീപം വാഹനം കണ്ടെത്തിയത്. പൊലീസും നാട്ടുകാരും ചേർന്ന് സാഹസികമായാണ് പ്രതിയെ പിടികൂടി സ്റ്റേഷനിലെത്തിച്ചത്. പരിശോധനയിൽ മോഷണം പോയ പണവും മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തു. ഇന്ന് കോടതിയിൽ ഹാജരാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY