SignIn
Kerala Kaumudi Online
Wednesday, 14 October 2026 7.59 PM IST

റമ്മി കളിക്കാൻ പണം തികഞ്ഞില്ല: മുക്കുപണ്ടം പണയംവച്ച് 52 ലക്ഷം രൂപ തട്ടി, പൊലീസുകാരൻ അറസ്റ്റിൽ

fake-gold-scam
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: തലസ്ഥാനത്ത് പൊലീസുകാരന്റെ നേതൃത്വത്തിൽ വൻ മുക്കുപണ്ട തട്ടിപ്പ്. സംഭവത്തിൽ മണ്ണന്തല പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനായ അഖിൽ രാജ് അറസ്റ്റിലായി. അഖിൽ രാജും കുടുംബവും ചേർന്ന് 52,89,000 രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.

അഖിൽ രാജ്, ഭാര്യ അനഘ, അമ്മ എന്നിവർ‌ ചേർന്ന് നാലാഞ്ചിറയിലെ കാനറ ബാങ്കിൽ വിവിധ ദിവസങ്ങളിലായി മുക്കുപണ്ടം പണയംവച്ച് വൻ തുക തട്ടിയെടുക്കുകയായിരുന്നു. ബാങ്കിലെ അപ്രൈസറിനെ സ്വാധീനിച്ചാണ് മുക്കുപണ്ടം സ്വർണമാണെന്ന് സാക്ഷ്യപ്പെടുത്തി തട്ടിപ്പ് നടത്തിയത്.

മാർച്ച് മാസത്തിൽ മുക്കുപണ്ടംവച്ച് 18 ലക്ഷം രൂപയും ജൂലായിൽ 20 ലക്ഷം രൂപയും മറ്റൊരു ദിവസം 14 ലക്ഷം രൂപയുമാണ് ഇവർ തട്ടിയെടുത്തത്. ബാങ്കിലെ പരിശോധയ്ക്കിടെയാണ് അധികൃതർ തട്ടിപ്പ് നടന്നതായി തിരിച്ചറിഞ്ഞത്. തുടർന്ന് ബാങ്ക് മാനേജർ മണ്ണന്തല പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

തട്ടിയെടുത്ത പണം റമ്മി കളിക്കാനാണ് അഖിൽ ഉപയോഗിച്ചതെന്നാണ് പൊലീസ് പറയുന്നത്. സ്ഥിരം റമ്മികളിക്കാറുണ്ടായിരുന്ന അഖിലിന് പണം തികയാതെ വന്നപ്പോഴാണ് കുടുംബത്തെയും കൂട്ടി മുക്കുപണ്ട് തട്ടിപ്പ് നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി.

English Summary

Thiruvananthapuram police arrested officer Akhil Raj for a large-scale fake gold pawn fraud. Akhil Raj, his wife, and mother allegedly swindled Canara Bank, Nalanachira, of Rs 52,89,000 by pawning fake gold and influencing the appraiser. Police suspect the money was used for Rummy gambling. The fraud was uncovered during a bank inspection.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MANNANTHALA FAKE GOLD FRAUD CASE, POLICE OFFICER ARRESTED, THIRUVANANTHAPURAM, FAKE GOLD SCAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY