SignIn
Kerala Kaumudi Online
Wednesday, 17 June 2026 3.51 PM IST

കൂടോത്ര കഥയും പേടിയുമായി സീക്രട്ട് ഓഫ് കലിംഗ , ട്രെയിലർ

ss

ഹൊററും മിത്തും ഇഴചേർന്ന സീക്രട്ട് ഓഫ് കലിംഗ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു.

ധ്യാൻ ശ്രീനിവാസൻ, അൽത്താഫ് സലിം, റിയാസ് ഖാൻ , സോഷ്യൽ മീഡിയ താരം നിതിൻ പരമേശ്വർ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം നാളെ തിയേറ്ററിൽ എത്തും.

നവാഗതനായ സനീഷ് ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം പുരാതന കലിംഗ രാജ്യത്തിന്റെ അവശിഷ്ടങ്ങളുള്ള ഒരു കോളേജ് കാമ്പസിനെയും ചുറ്റിപ്പറ്റിയാണ് കഥ . മാളവിക മേനോൻ, ഉല്ലാസ് പന്തളം, മറീന മൈക്കിൾ, അൻവർ ഷെരീഫ്, ആദിർഷ, ഗൗരി നന്ദ, ലക്ഷ്മി നന്ദൻ തുടങ്ങിയവരും മറ്റു താരങ്ങൾ. ഐറ ഫിലിംസിന്റെ ബാനറിൽ ബഷീർ വരന്തരപ്പിള്ളിയും സുൽത്താനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് ജിഷ്ണു എം ആര്യനും സനീഷ് ഉണ്ണിക്കൃഷ്ണനും ചേർന്നാണ് തിരക്കഥ.

ഛായാഗ്രഹണം ആശ്രിത് സന്തോഷ് . എഡിറ്റിംഗ്: അശ്വന്ത് രവീന്ദ്രൻ, സംഗീതം ആന്റ് ബി.ജി.എം: ധനുഷ് ഹരികുമാർ, വിമൽജിത്ത് വിജയൻ, ആർട്ട്: അഖിൽ റോയ്, പ്രൊഡക്ഷൻ കൺട്രോളർ: ജെ.പി മണക്കാട്, മേക്കപ്പ്: അമൽ ചന്ദ്രൻ, കോസ്റ്റ്യൂംസ്: ഖാലിദ് അബൂബക്കർ, സൗണ്ട് ഡിസൈൻ: സുബിൻ ജോസഫ്, പി.ആർ.ഒ: പി.ശിവപ്രസാദ് .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY